Chapter Title : ദേവരാഗം 16 [ദേവന്‍]
മൌനം നീളുന്ന ഓരോ നിമിഷവും താളം തെറ്റുന്ന അവളുടെ നെഞ്ചിലെ പിടപ്പ് ഞാനറിഞ്ഞു... ഞാനവളുടെ കൈയെടുത്ത് എന്റെ നെഞ്ചില്‍ ചേര്‍ത്തു വച്ചു..
“...അനുക്കുട്ടീ... നീ ആദിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പലതും എനിക്ക് പുതിയ അറിവുകളായിരുന്നു.. ശരിയാണ്.. പക്ഷേ അവളെക്കുറിച്ചോര്‍ത്തല്ല ഞാന്‍ വിഷമിച്ചിരുന്നത്... നമ്മളെക്കുറിച്ചോര്‍ത്താ...??” ചോദ്യരൂപത്തില്‍ അവളുടെ നെറ്റി ചുളിഞ്ഞു..
“...ആദിയെ ഞാന്‍ സ്നേഹിച്ചിരുന്നു.. അതുകൊണ്ട് നഷ്ടപ്പെട്ടപ്പോള്‍ വേദനയും ഉണ്ടായിരുന്നു... നീ പറഞ്ഞതുപോലെ അവളെപ്പറ്റി ഞാനറിയാത്ത പലതും ഇനിയും ഉണ്ടാവാം.. അതൊക്കെ അറിയുമ്പോള്‍ തെറ്റുകാരന്‍ ഒരുപക്ഷേ ഞാനായിരിക്കാം... എന്നാലും എന്റെ കണ്‍മുന്‍പില്‍ ഞാന്‍ കണ്ട കാഴ്ച്ച... അതെന്റെ മനസ്സില്‍ ഉണ്ടാക്കിയ ഉണങ്ങാത്ത മുറിവ്... എന്നോട് ചെയ്തതിനൊക്കെ അവള്‍ക്ക് പറയാനുള്ള കാരണം എന്തായാലും അതൊന്നും ആ മുറിവുണക്കാന്‍ പര്യാപ്തമല്ല..” ഞാന്‍ തുടരുമ്പോഴും നിറകണ്ണുകളോടെ അനു എന്‍റെ മുഖത്ത് തന്നെ നോക്കിയിരുന്നു..
“...പക്ഷേ അവള്‍ക്ക് അര്‍ഹതപ്പെട്ട ജീവിതം തട്ടിയെടുത്തവള്‍ എന്ന ചിന്തയില്‍ നീയിങ്ങനെ നീറുന്നത് മാത്രം എനിക്ക് കണ്ട് നില്‍ക്കാന്‍ കഴിയില്ല... എന്നോട് ക്ഷമിച്ചു എന്നും, എന്നെ വിശ്വാസമാണ് എന്നും പറയുമ്പോഴും.. എന്റെ ഇന്നലെകളില്‍ ഉണ്ടായിരുന്ന പ്രണയം ആദിയാണ് എന്ന തിരിച്ചറിവ് നിന്നെ വേദനിപ്പിക്കുന്നുണ്ട്.. അതാണ് എന്റെ പ്രശ്നം...” എന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നിര്‍ന്നിമേഷയായി നോക്കിയിരുന്ന അനുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... കവിളില്‍ കണ്ണുനീരിന്റെ ചൂടുള്ള നനവറിഞ്ഞപ്പോഴാണ് താന്‍ കരയുകയാണ് എന്ന്‍ അവള്‍ അറിഞ്ഞത്... പെട്ടന്ന് മിഴികള്‍ തുടക്കാനെന്ന വ്യാജേന അവള്‍ ടവലെടുത്ത് മുഖംമറച്ചു..
“...ഏയ്... ഞാനങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല... ദേവേട്ടന് വെറുതെ തോന്നുന്നതാ...??” എനിക്ക് മുഖംതരാതെ പറഞ്ഞ അവളുടെ കവിളില്‍ കൈത്തലം ചേര്‍ത്ത് ഞാനെന്റെ നേരെ തിരിച്ചു..
“...ഒളിക്കാന്‍ ശ്രമിക്കണ്ട നീയ്... മറ്റേതെങ്കിലും പെണ്ണായിരുന്നു എന്റെ മുന്‍കാമുകി എങ്കില്‍ നിനക്കിത്ര നോവില്ലായിരുന്നു... പക്ഷേ ഇവിടെ ആദി നിന്റെ ആത്മാര്‍ത്ഥ കൂട്ടുകാരിയാണ്...?? പോരാത്തതിന് എന്നെ തിരികെക്കിട്ടാന്‍ അവള്‍ നിന്നെ ഓരോന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ടല്ലോ...?? അതുകൊണ്ടാണ് പഞ്ചമി ഉള്‍പ്പടെ മറ്റ് പല പേരുകളും ഞാന്‍ പറഞ്ഞിട്ടും ആദിയുമായി എനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അറിയാന്‍ മാത്രം നീയിത്ര താല്‍പ്പര്യം കാണിച്ചത്... ശരിയല്ലേ..??” അവള്‍ വീണ്ടും എന്റെ കൈകള്‍ പിടിച്ചുമാറ്റി എനിക്കെതിരെ മുഖം തിരിച്ചു..
“...എന്റെ മുഖത്ത് നോക്കനൂ... അതല്ലേ
💬 Comments
View all comments