0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 5.8K

ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല...

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി... മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി... തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി... ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു... നിമിഷങ്ങളോളം നീണ്ട കരച്ചില്‍... കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു.. നീണ്ട കരച്ചിലിനൊടുവില്‍ അവള്‍ എന്റെ നേരെ മുഖമുയര്‍ത്തി..  എന്റെ കവിളുകളില്‍ കൈത്തലം ചേര്‍ത്ത് പെരുവിരലില്‍ ഉയര്‍ന്ന അനുവിന്റെ ചുണ്ടുകള്‍ അടുത്തു വരുന്നത് കണ്ട് ഞാനവളുടെ കൈയില്‍ പിടിച്ച് റൂമിന്റെ മൂലയിലെ ഷെല്‍ഫിനടുത്തെയ്ക്ക് മാറ്റി നിര്‍ത്തി..

പെട്ടന്നുള്ള എന്റെ പ്രവര്‍ത്തിയുടെ കാരണം മനസ്സിലാവാതെ എന്റെ മുഖത്തേയ്ക്ക് നീളുന്ന മിഴികള്‍.. ഞാനവളെ നെഞ്ചില്‍ ചേര്‍ത്ത് പുണര്‍ന്നു..

“...എന്തുപറ്റി എന്റെ അമ്മിണിക്ക്.. എന്തിനാ എന്റെ മോള് കരഞ്ഞേ.??” അവള്‍ ഒന്നും മിണ്ടാതെ എന്റെ നെഞ്ചില്‍ കൈത്തലമമര്‍ത്തി ഹൃദയതാളത്തിനു ചെവിയോര്‍ക്കുന്നപോലെ ചേര്‍ന്നു നിന്നു.. അപ്പോഴും തേങ്ങലുകള്‍ അടങ്ങിയിരുന്നില്ല... ഞാന്‍ മുടിയില്‍ അരുമയായി

💬 Comments

View all comments