0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 5.9K

തിരിച്ചു പുണര്‍ന്ന് അധരങ്ങള്‍ നുണഞ്ഞു... കരഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനെന്നപോലെ കൊതിയോടെ പരസ്പ്പരം ഉമിനീര്‍ കൈമാറിക്കുടിച്ച്, നാവുകള്‍ നീട്ടി നുണഞ്ഞ് പരിസരം മറന്ന് ഞങ്ങള്‍ ആലിംഗനബദ്ധരായിരുന്നു..

ഞാന്‍ അകലാന്‍ ശ്രമിച്ചിട്ടും വിടാതെ അവളെന്നെ വീണ്ടും ചുംബിച്ചുകൊണ്ടിരുന്നു... അവസാനം അവളുടെ ഇടുപ്പിലിരുന്ന കൈകൊണ്ട് വയറിന്റെ നഗ്നമായ വശത്ത് നുള്ളണ്ടി വന്നു അവള്‍ പിടിവിടാന്‍..

“...നടുറോഡാഡീ കൊതിച്ചീ... ബാക്കി നിന്റെ വീട്ടില്‍ ചെന്നട്ട്‌...”

“...പോടാ തെമ്മാടീ... എന്ത് പിച്ചാ പിച്ചിയെ...?? ന്റെ ജീവന്‍ പോയി... നോക്കിയേ..??”  അവള്‍ സാരിമാറ്റി വയറില്‍ ചുവന്നു കിടക്കുന്ന നഖക്ഷതം കാണിച്ചുകൊണ്ട് പറഞ്ഞു..

“...സഹിച്ചോ... ഒരു കാര്യോമില്ലാതെ എന്നോട് അടിയുണ്ടാക്കിയകൊണ്ടല്ലേ... ഇനി അടിയുണ്ടാക്കിയാ ഇനീം മേടിക്കും നീ...” ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു... പക്ഷേ അതിനുള്ള ശിക്ഷ അടുത്ത സെക്കന്റില്‍ എന്റെ തോളില്‍ കിട്ടി.. കടിച്ചു കഴിഞ്ഞ് തോളിലും കഴുത്തിന്റെ വശത്തും ചപ്പുന്നപോലെ ഒരു ചുംബനവും കിട്ടി.. സകലവേദനയും മറക്കാന്‍ ആ മരുന്ന് മതി..

ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തു... നിമിഷങ്ങള്‍ക്കുള്ളില്‍ ഓഡി ശരവേഗം പൂണ്ട് ഹൈവേയിലൂടെ പാഞ്ഞുതുടങ്ങി.. എന്റെ തോളില്‍ തലചായ്ച്ച് ഇടത്തെ കൈ മടിയിലെടുത്തു വച്ച് തഴുകി അനു പിന്നെയും വിശേഷങ്ങളുടെ ഭാണ്ഡമഴിച്ചു... ഇടയ്ക്ക് കുസൃതിയോടെ എന്റെ മീശയിലും താടിയിലും വിരലോടിച്ചും, പിടിച്ചു വലിച്ചും.. കള്ളപ്പരിഭവത്തിനിടയില്‍ മാന്തിയും കടിച്ചും അവളെന്റെ പൂച്ചക്കുട്ടിയായി..

അങ്ങനെ ഇനിയൊരിക്കലും പരസ്പ്പരം അവിശ്വസിക്കില്ല എന്ന് തീരുമാനിച്ച് വാക്കുകളിലും തലോടലുകളിലും പ്രണയത്തിന്റെ മാധുര്യം നുണഞ്ഞ് ഞങ്ങള്‍ യാത്രതുടര്‍ന്നു.. അനു അപ്പോഴും എന്റെ തോളില്‍ ചാഞ്ഞിരിക്കുകയായിരുന്നു... അവളുടെ നാട്ടിലെത്താന്‍ പത്ത് കിലോ മീറ്റര്‍ ദൂരം ബാക്കി നിക്കുമ്പോള്‍ അവളുടെ കൈയിലിരുന്ന എന്റെ ഫോണില്‍

💬 Comments

View all comments