0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1745

പോലെ ഇരുവശത്തും മുകളിലേയ്ക്ക് കെട്ടി വച്ച മുടിയാട്ടി തലവെട്ടിച്ച് അവള്‍ ശ്രീനിധിയെ കൊഞ്ഞനം കുത്തി..

“...ആ.. മാമനെ കിട്ടിയപ്പോ നിനക്ക് ചേച്ചീനെ വേണ്ടാല്ലേടി കള്ളി...”

“...പോ.. ചീച്ചോദ് മിഞ്ചൂല്ല.. മാമേം മിഞ്ചഞ്ചാച്ചോ..??” കുഞ്ഞിക്കൈകൊണ്ട് ശ്രീനിധിയെ തല്ലാനോങ്ങി അവള്‍ പരിഭവിച്ചു..

“..ഇല്ല.. മാമനും മിണ്ടുല്ല...”

“...ദേ ചേച്ചിയോട് കൂട്ടുകൂടിയാ ചേച്ചി വാവയ്ക്ക് വേറെ പാവ വാങ്ങിത്തരാല്ലോ...??” അത് കേള്‍ക്കാന്‍ കാത്തിരുന്നപോലെ ശിവാനി ശ്രീനിധിയുടെ നേരെ കൈ നീട്ടി.. അവള്‍ അടുത്ത് വന്നതും കുഞ്ഞുശിവാനി വേഗം ശ്രീനിധിയുടെ കൈയിലേയ്ക്ക് ചാടി... പിണക്കവും മാറി... അവളുടെ കുറുമ്പ് കണ്ട് ഞങ്ങള്‍ മൂന്നും ചിരിച്ചു..

“...അനു എങ്ങനാ പോയേ...??” മറ്റൊരു പാവയെ ബാഗില്‍ നിന്നെടുത്ത് ശിവാനിക്ക് കളിക്കാന്‍ കൊടുത്ത് അവളെ സീതേച്ചിയുടെ അടുത്ത് കട്ടിലില്‍ ഇരുത്തി ശ്രീനിധി പോകാനായിറങ്ങി...

“...അവളെ ഞാന്‍ ബസ്സില്‍ കയറ്റി വിട്ടു...”

“...അവള്‍ക്ക് കൂടി ഇന്നിവിടെ നില്‍ക്കായിരുന്നു.. അല്ലേ..??”

“...അതെങ്ങനാ പറഞ്ഞാ കേക്കണ്ടേ... ഇന്നലെ എന്നോട് തിരിച്ചു ചെല്ലണ്ട ഇവിടെ നില്‍ക്കാന്‍ വേറെ ആരും ഇല്ലല്ലോന്ന് പറഞ്ഞയാളാ... എന്നിട്ട് ഇന്നിവിടെ നില്‍ക്കാന്‍ പറഞ്ഞപ്പോ അവള്‍ക്ക് വീട്ടില്‍ പോണം... എന്നാ ഞാന്‍ കൊണ്ടുവന്നു വിടാമെന്ന് പറഞ്ഞപ്പോ അതും സമ്മതിച്ചില്ല... നാളെ രാവിലെ വന്നേക്കാമെന്നും പറഞ്ഞാ പോയത്...” ഞാന്‍ പറഞ്ഞത് കേട്ട് ശ്രീനിധി ഒന്ന് മൂളുകമാത്രമാണ് ചെയ്തത്... പെട്ടന്ന് അവളുടെ മുഖംവാടിയപോലെ..

“...അല്ല നീയെപ്പോഴാ വന്നത്...??”

“...വന്നതേ ഉള്ളു... വീട്ടിലേയ്ക്കായിട്ടു പോയതാ.. പിന്നെ ഇവിടെ ഒന്ന് കേറീട്ടു പോവാന്ന് വിചാരിച്ചു...”

“...ശരണ്യമോളും ശ്യാമും എന്ത്യേ..??”

“...അവര് രാത്രി കഴിക്കാനുള്ള ഭക്ഷണം വാങ്ങാന്‍ ശിവേട്ടന്റെ ഒപ്പം പോയതാ  ദേവാ... ഇപ്പൊ വരും...” സീതേച്ചിയാണ് മറുപടി പറഞ്ഞത്..

“...എന്നാ ഞാനിറങ്ങട്ടെ ദേവേട്ടാ...” ശ്രീനിധി അത് പറയുമ്പോള്‍ മുഖത്ത് ഒരു വിഷാദച്ഛായ പടര്‍ന്നിരുന്നു... ഞാന്‍ ചിരിച്ചുകൊണ്ട് തലയാട്ടി... അവള്‍ കട്ടിലില്‍ ഇരുന്നു കളിക്കുന്ന ശിവാനി മോള്‍ക്ക് ഉമ്മ കൊടുത്ത്, സീതേച്ചിയോട് യാത്രയും പറഞ്ഞ് പോകാനിറങ്ങി.. അപ്പോഴും മനസ്സിലെന്തോ ഭാരമുള്ളതുപോലെയായിരുന്നു അവളുടെ മുഖഭാവം..

“...ശ്രീ... ഒന്ന് നിന്നേ..” അവള്‍ വാതില്‍ വരെയത്തിയതും എന്റെ പിന്‍വിളി കേട്ട് തിരിഞ്ഞു... സീതേച്ചിയോട് ഉടനെ വരാമെന്നും പറഞ്ഞ് ഞാന്‍ ശ്രീനിധിയുടെ അടുത്തേയ്ക്ക് ചെന്നു...

💬 Comments

View all comments