Chapter Title : ദേവരാഗം 16 [ദേവന്‍]
“...വണ്ടിയുടെ അടുത്ത് വരെ ഞാനും വരാം...” അവള്‍ പുഞ്ചിരിച്ചുവെന്നു വരുത്തി.. സീതേച്ചിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മുറിയ്ക്ക് പുറത്തിറങ്ങി വരാന്തയിലൂടെ ഞങ്ങള്‍ നടന്നു... അവളുടെ മുഖത്ത് കണ്ട വിഷമത്തിനു കാരണം അനുവിന്റെ ഇന്നലത്തെ പെരുമാറ്റമാണ് എന്ന്‍ തോന്നിയിരുന്നു... കുറച്ചു മുന്പ് വരെ സന്തോഷത്തോടെ ശിവാനിമോളെ കളിപ്പിച്ചുകൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ കാര്യം പറഞ്ഞപ്പോള്‍ മുതലാണ് മൌനിയായത്.. മുന്നോട്ട് നടക്കുമ്പോഴും കുറച്ചു നേരത്തേയ്ക്ക് അവളൊന്നും മിണ്ടിയില്ല..
“...ശ്രീ...!! ഇന്നലെ അനു ഓഫീസില്‍ വച്ച് ദേഷ്യപ്പെട്ട് പെരുമാറിയതില്‍ നിനക്ക് വിഷമമുണ്ടെന്നറിയാം... എന്റെ കാര്യത്തില്‍ അവള് കുറച്ച് പോസ്സസീവാ.. അതിന്റെയാ.. താനത് കാര്യാക്കണ്ട...” ഒരു പരിഹാസച്ചിരിയായിരുന്നു മറുപടി.. വീണ്ടും മൌനം..
“...ഈ പുണ്യം ചെയ്ത ജന്മം എന്ന് കേട്ടിട്ടുണ്ടോ..??” അപ്രതീക്ഷിതമായ അവളുടെ ചോദ്യം മനസ്സിലാവാതെ നടക്കുമ്പോള്‍ അവള്‍ ചോദ്യം ആവര്‍ത്തിച്ചു.. ഞാന്‍ കൈമലര്‍ത്തി.. വീണ്ടും അതേ ചിരി.. മൌനം.. എന്തിനാണവള്‍ അങ്ങനെ ചോദിച്ചത് എന്ന്‍ ആലോചിച്ച് മുന്നോട്ട് നടക്കുമ്പോള്‍ ഞാന്‍ ഇടയ്ക്ക് അവളുടെ മുഖത്തേയ്ക്ക് നോക്കി... അവളീ ലോകത്തൊന്നും ആയിരുന്നില്ല... അടുത്ത ഫ്ലോറിലേയ്ക്കുള്ള പടികള്‍ ഇറങ്ങുന്നതിനിടയില്‍ അവള്‍ വീണ്ടും അടുത്ത ചോദ്യം ചോദിച്ചു...
“...രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്പ് ഈ നഗരത്തിലെ ഒരു കോഫീപബ്ബില്‍ വെയിസ്ട്രസിന്റെ വേഷത്തില്‍ നിങ്ങളുടെ മുന്‍പില്‍ നിന്ന് കരഞ്ഞ ഒരു പെണ്‍കുട്ടിയെ ദേവേട്ടന്‍ ഓര്‍ക്കുന്നുണ്ടോ..??” ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം എന്ന് മനസ്സിലായില്ലെങ്കിലും അവളെത്തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞെതെന്ന് അറിയാവുന്നതുകൊണ്ട് ഞാന്‍ തലയാട്ടി... കോളേജില്‍ എന്റെ ജൂനിയറായിരുന്ന ശ്രീനിധിയെ ഞാന്‍ പിന്നീട് കണ്ടത് അങ്ങനെയൊരു സാഹചര്യത്തിലായിരുന്നു..
“..അന്നെന്റെ കൈയ്യില്‍ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റും കുറേ കണ്ണീരും മാത്രമേ സമ്പാദ്യമായി ഉണ്ടായിരുന്നുള്ളൂ... ഒരു പെണ്ണാണെന്ന മര്യാദപോലും തരാതെ എനിക്ക് നേരെ അസഭ്യം പറഞ്ഞ ആ ഷോപ്പിന്റെ ഉടമയുടെ മുന്നില്‍ നിന്ന് എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ദേവേട്ടന്‍ പോന്നത് ഇപ്പോഴും ഞാനോര്‍ക്കുന്നുണ്ട്.. എന്റെ മാനത്തിന് വിലപറഞ്ഞ് കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന എന്റെ ചേച്ചിയുടെ ഭര്‍ത്താവിനെ പേടിച്ച് സ്വന്തം വീട്ടില്‍ പോലും പോകാന്‍ കഴിയാതിരുന്ന എനിക്ക് ദേവേട്ടന്‍ ഒരു ജോലി തന്നു... അതും സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത സാലറിയുമായി... ആരെയും പേടിക്കാതെ അന്തിയുറങ്ങാന്‍ ഇടം തന്നു... അന്നൊക്കെ
💬 Comments
View all comments