0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 5.9K

നിന്നെ തനിച്ചു വിടാന്‍ മനസ്സ്  സമ്മതിക്കണില്ല പെണ്ണേ... അതല്ലേ..??” അവള്‍ എന്റെ കവിളില്‍ പതുക്കെ ചുണ്ടുകള്‍ ചേര്‍ത്തു മുത്തി.. ഞാന്‍ കണ്ണുകളടച്ച് ഒരു നിമിഷം അതാസ്വദിച്ചിരുന്നു..

“...ഇനിയിപ്പോ ന്റെ നാടല്ലേ വാവാച്ചീ... ഞാമ്പൊക്കോളാം.. പിന്നെ ദേവേട്ടന്‍ തന്നെ പറയാറില്ലേ നമ്മള്‍ കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ പുതുമുഖാ... നല്ല കോമ്പറ്റീഷന്‍ ഉള്ള ഫീല്‍ഡാ... അതോണ്ട് നല്ല ശ്രദ്ധ വേണോന്നൊക്കെ... ഇപ്പോ ഈ ആക്സിഡന്റ്റ് കാര്യം നമ്മുടെ ശത്രുക്കള്‍ അറിഞ്ഞാല്‍ അവരിതിന് മീഡിയാ അറ്റെന്‍ഷന്‍ കൊടുക്കാന്‍ നോക്കും... അവസാനം അത് നമ്മുടെ കണ്‍സ്ട്രക്ഷനിലെ പിഴവാന്നു വരെ വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടാവും... അത് ഉണ്ടാവാതെ നോക്കാന്‍ ദേവേട്ടന്‍ അവിടെ ചെന്ന് വേണ്ടതെന്താന്നു വച്ചാ ചെയ്യണം... അതിന് എത്രേം പെട്ടന്ന് ദേവേട്ടന്‍ അവിടെ ചെല്ലണ്ടേ.. അതിനാ ഞാമ്പറഞ്ഞേ ന്നെ അടുത്ത ഓട്ടോ കിട്ടുന്ന കവലയില്‍ ഇറക്കിയാ മതീന്ന്... കേട്ടോ മണ്ടച്ചാരേ...”

അവളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള സംസാരം കേട്ട് അന്തം വിട്ടിരുന്ന എന്റെ കവിളില്‍ അവള്‍ പതുക്കെ തട്ടി ഉണര്‍ത്തി... എന്നെ സ്നേഹിക്കുന്ന കാര്യത്തില്‍ മാത്രമല്ല... കാര്യപ്രാപ്തിയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അനുവിന് മുത്തിന്റെ പാടവം ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു... കാരണം ഞാന്‍ ചിന്തിക്കുകപോലെ ചെയ്യാത്ത ഒരു പോസ്സിബിലിറ്റിയെപ്പറ്റിയാണ് അവള്‍ പറഞ്ഞത്..

“...അന്തം വിട്ടിരിക്കാതെ വണ്ടിയെടുക്ക് വാവാച്ചീ...” അവളെക്കുറിച്ചുള്ള ചിന്തകളില്‍  സ്വയം മറന്നിരുന്ന ഞാന്‍ തലകുടഞ്ഞ് പുഞ്ചിരിയോടെ കാറ് മുന്നോട്ടെടുത്ത് അരക്കിലോമീറ്റര്‍ അപ്പുറത്തുള്ള ഓട്ടോ സ്റ്റാന്റിനടുത്ത് നിര്‍ത്തി... ആദ്യം കിടന്നിരുന്ന ഓട്ടോ തന്നെ അവള്‍ക്ക് പരിചയമുള്ള ഒരു നാട്ടുകാരന്റെയായിരുന്നു..

“...ങ്ങ്ഹാ... ഇത് തോമാചേട്ടനാല്ലോ...” അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന മെലിഞ്ഞ ഓട്ടോക്കാരന്റെ അടുത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അനു പറഞ്ഞു... ട്രാവല്‍ബാഗും

💬 Comments

View all comments