Chapter Title : ദേവരാഗം 16 [ദേവന്‍]
ഷോപ്പിംഗ് കിറ്റുകളും എടുത്ത് ഞാന്‍ പുറകെ ചെന്നു.. ഞങ്ങളെ കണ്ടതും സീറ്റിലിരുന്നു കൊന്തചൊല്ലുകയായിരുന്ന തോമാച്ചേട്ടന്‍ എഴുന്നേറ്റ് വന്നു... അനു എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി..
“...ദേവന്‍ മോനെ എനിക്കറിയത്തില്ലയോ മോളെ... ഇവിടെ വരുമ്പോഴൊക്കെ മാധവന്റെ വീട്ടില്‍ ഇവന്‍ വരാറുള്ളതല്ലിയോ...?? ഞാന്‍ മാധവന്റെ തൊട്ട് അയലോക്കാ മോനേ... ഞാങ്കണ്ടിട്ടുണ്ട്... മോനെന്നെ അറിയത്തില്ലാന്നെ ഒള്ളു...” പറഞ്ഞു വന്നപ്പോള്‍ മീനാക്ഷിയുടെ അയല്‍ക്കാരനാണ് തോമാച്ചേട്ടന്‍... എന്റെ കൈയ്യില്‍ നിന്ന് ബാഗും ഷോപ്പിംഗ് കവറുകളും വാങ്ങി സീറ്റില്‍ എടുത്ത് വച്ച് ഓട്ടോയില്‍ കയറുന്നതിനിടയില്‍ അവളെന്റെ കൈയ്യില്‍ പിടിച്ചു.
“...പിന്നേ...!! തിരക്കുണ്ടെന്നും പറഞ്ഞു ഒരുപാട് സ്പീഡ് വേണ്ടാട്ടോ...??” ഞാന്‍ ചിരിച്ചു കൊണ്ട് തലയാട്ടി.
“...അവിടെയെത്തീട്ടു വിളിക്കണേ...??” തല വെളിയിലേയ്ക്കിട്ടു തിരിഞ്ഞു നോക്കി വിളിച്ചു പറയുന്ന എന്റെ സുന്ദരിക്കുട്ടിയ്ക്ക് നേരെ ഞാന്‍ പുഞ്ചിരിയോടെ കൈവീശി... അവളെയും കൊണ്ട് ഓട്ടോ പോകുന്നത് നോക്കി നില്‍ക്കുമ്പോള്‍ ഞാനൊരു ശിലയായി മാറുന്നപോലെ തോന്നി... പ്രാണന്‍ വിട്ടകന്ന നിര്‍ജ്ജീവമായ ശില... ഓട്ടോ എന്റെ കണ്‍ മുന്നില്‍നിന്നും മറയുന്നവരെ പരിസരം മറന്ന് ഞാന്‍ നിന്നു... കാറില്‍ കയറി ഇരുന്നപ്പോഴും അനുവിന്റെ കളിചിരികളും കള്ളപ്പരിഭവവും അവള്‍ മുടിയില്‍ ചൂടാറുള്ള ചെമ്പകത്തിന്റെയോ തുളസിക്കതിരിന്റെയോ സുഗന്ധവും കാറിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നതായി എനിക്ക് തോന്നി..
ഇടതുവശത്തെ സീറ്റിലേയ്ക്ക് നോക്കുമ്പോള്‍ നുണക്കുഴിച്ചിരിയോടെ അവള്‍ അവിടെ ഇരിക്കുന്നു... അവളുടെ മുഖത്തേയ്ക്ക് പാറി വീഴുന്ന മുടിയിഴകളെ തഴുകാന്‍ ഞാന്‍ അറിയാതെ കൈനീട്ടി... കൈ ശൂന്യതയില്‍ തെന്നി ഡാഷ്ബോഡില്‍ ഇടിച്ചു നിന്നു... എന്റെ പൊട്ടത്തരമോര്‍ത്ത് ചിരിയോടെ തലകുടഞ്ഞ് കാറ് മുന്നോട്ടെടുക്കുമ്പോഴും മനസ്സ് “ഗിഫ്റ്റ് ഓഫ് ഗോഡ്” എന്നെഴുതിയ ഓട്ടോയുടെ പിന്നാലെ സ്വര്‍ണ്ണമാനിനെത്തേടി പാഞ്ഞുകൊണ്ടിരുന്നു..
ഹോസ്പിറ്റല്‍ ലക്ഷ്യമാക്കിയുള്ള ഡ്രൈവിംഗ്
💬 Comments
View all comments