0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 5.9K

തുടങ്ങിയിട്ട് അരമണിക്കൂര്‍ പിന്നിടുമ്പോഴും, പ്ലെയറില്‍ പ്രിയഗാനങ്ങള്‍ പലതും പാടിഒഴിയുമ്പോഴും പാതിവഴിയില്‍ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടപോലെ ഒരു നീറ്റലായിരുന്നു മനസ്സില്‍..

എന്നോടുള്ള പ്രണയവും പരിഭവവും ഇണക്കങ്ങളും പിണക്കങ്ങളുമായി കൂടെക്കൂടുന്ന നിമിഷങ്ങളിലും എന്റെ ജോലിയിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുപോലും ശ്രദ്ധാലുവായ അനുവിനെ അഭിമാനത്തോടെ ഓര്‍ത്തുകൊണ്ടാണ് ഞാന്‍ പാര്‍ക്കിംഗ് എരിയയിലേയ്ക്ക് കാര്‍ ഓടിച്ചു കയറ്റിയത്... അപ്പോഴും പാതിവഴിയില്‍ എന്റെ പ്രാണനെ ഇറക്കി വിട്ട് കടമകളുടെ ഭാണ്ഡവും പേറിയുള്ള എന്റെയീ യാത്രയും, കണ്‍സ്ട്രക്ഷന്‍ ബിസ്സിനസ്സില്‍ സാധാരണമെന്ന് കരുതാവുന്ന അപകടവും എനിക്ക് മുന്നില്‍ തിരിച്ചറിവുകളുടെ പുതിയ വാതായനങ്ങള്‍ തുറന്നിടുമെന്നു ഞാനൊരിക്കലും കരുതിയിരുന്നില്ല..

*****

“...ചീച്ചീ.., ചീച്ചീ... ജേ ഞോച്ചിയേ... വാവേജെ കാലു ഒച്ചി ഓയി... ജേ ഞോച്ചിയെ..??” തന്റെ മുന്‍പില്‍ നിന്ന് കാലൊടിഞ്ഞ പാവയെ നീട്ടി പരാതി പറയുന്ന കുട്ടിക്കുറുമ്പിയെ മടിയിലേയ്ക്ക് എടുത്ത് വച്ച് ശ്രീനിധി മൊബൈല്‍ കവിളിനും തോളിനും ഇടയില്‍ തിരുകി..

“..ഇല്ലമ്മേ... ദേവേട്ടന്‍ അനുവിനെ കൊണ്ടാക്കാന്‍ പോയതാ.. ഇപ്പോ വരും..”

“...അതെ ഇത്രയും നേരം അവരിവിടെ ഉണ്ടായിരുന്നു... ഞാന്‍ വരുന്നതിനു തൊട്ടു മുന്‍പാ അനുവിനെ കൊണ്ടാക്കാന്‍ പോയത്...” ശ്രീനിധി ഫോണില്‍ സംസാരിച്ചുകൊണ്ട് പാവയുടെ കാല്‍ നന്നാക്കാന്‍ ശ്രമിച്ചു..

“..മോളേ... ചേച്ചി ഫോണ്‍ ചെയ്യുവല്ലേ.. ശല്യം ചെയ്യല്ലേട്ടോ...” സ്ലിങ്ങില്‍ ഇട്ട വലത്തേകൈ താങ്ങാതെ ഇടത്തെ കൈകുത്തി കട്ടിലില്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചുകൊണ്ട് സീതേച്ചി ശിവാനി മോളെ ശാസിച്ചു... പ്ലാസ്റ്ററിട്ട കാല്‍ വേദനിച്ചു എന്ന് തോന്നി.. സീതേച്ചിയുടെ മുഖത്ത് വേദന പ്രകടമായിരുന്നു.. ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ പാവയുടെ ഒടിഞ്ഞ കാലിലേയ്ക്ക് നോക്കി വിതുമ്പാന്‍ വെമ്പി നില്‍ക്കുന്ന കുഞ്ഞു ശിവാനി..

ഈ കാഴ്ച്ചകള്‍ കണ്ടുകൊണ്ടാണ് ഞാനാ മുറിയിലേയ്ക്ക് ചെന്നത്...

“..അമ്മേ.. ദേവേട്ടന്‍

💬 Comments

View all comments