0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1753

എല്ലാം എന്നില്‍ നിന്ന് മറച്ച് വച്ച് സ്വയം ഉരുകി എനിക്ക് വെളിച്ചം പകര്‍ന്നു എന്ന് ചോദിക്കണം... ആഗ്രഹം കലശലായതും ഫോണെടുത്ത് ഞാന്‍ അവളെ വിളിച്ചു.. കോള്‍ കണക്ടാവാന്‍ എടുക്കുന്ന സമയം പോലും അസഹനീയമാണ്... യുഗങ്ങള്‍ നീളമുള്ളതുപോലെ..

“...ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ...”

“...വാവാച്ചീ...!!” കോളര്‍ ട്യൂണിന്റെ അവസാനം ഈണത്തിലുള്ള അനുവിന്റെ വിളി കേട്ട നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി..

“...എന്തുപറ്റി ന്റെ വാവാച്ചിക്ക്... ന്താ ഒന്നും മിണ്ടാത്തെ... ഇന്നവിടെ നിക്കാത്തതിനു ന്നോട്  പെണക്കാ..?? ഞാന്‍ മാറാനുള്ള ഡ്രസ്സൊന്നും എടുത്തില്ലാത്തോണ്ടല്ലേ..” സത്യത്തില്‍ നീയെന്റെ ആരാ അനൂ...?? ഭാര്യയോ..?? അതോ അമ്മയോ...?? ചോദിക്കാന്‍ തോന്നിയത് അതായിരുന്നു എങ്കിലും പറഞ്ഞത് മറ്റൊന്നാണ്..

“...ഡി അമ്മിണീ...!! നിന്റെ ചൂട് പറ്റി കിടക്കാത്തകൊണ്ട് ഇന്നലെ ഞാന്‍ ഒരുപോള കണ്ണടച്ചിട്ടില്ല... ഇന്നും നീയന്നെ പറ്റിച്ചു... നാളെ നീയിങ്ങു വാട്ടോ നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്...” എങ്ങനെയോ ഞാന്‍ പറഞ്ഞൊപ്പിച്ചു.. ഉള്ളിലെ വേദന വാക്കുകളില്‍ വരാതിരിക്കാന്‍ പാടുപെട്ടു... എന്നാല്‍ അവളുടെ പളുങ്കുമണികള്‍ ചിതറുന്ന ചിരി എന്റെ ഉള്ളില്‍ മഞ്ഞുകണമായിറങ്ങി പെയ്തിറങ്ങി... വരണ്ട പ്രകൃതിയില്‍ വേനല്‍മഴ പെയ്ത സുഖം... എനിക്ക് ചുറ്റും പുതുമണ്ണിന്റെ സുഗന്ധം നിറയുന്നപോലെ..

“...ന്റെ പൊന്നേ... ഞാന്‍ രാവിലെ തന്നെ വന്നേക്കാമേ...?? ഉമ്മ..!! ഇപ്പൊ തല്‍ക്കാലം ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ്‌ ന്റെ മോന്‍... ഞാന്‍ വെക്കുവാ... എനിക്കിറങ്ങാനുള്ള സ്റ്റോപ്പെത്തി...” കുറച്ചു സമയം ഫോണിലൂടെ ഒഴുകിയത്തിയ കുളിര്‍മഴയില്‍ ഉള്ളം നനഞ്ഞ് ഞാനാ ചാരുബഞ്ചില്‍ ഇരുന്നു... പിന്നെ മുഖമൊന്നു അമര്‍ത്തിത്തുടച്ച് എഴുന്നേറ്റ് നടന്നു..

മനസ്സില്‍ അപ്പോള്‍ എന്റെ പെണ്ണിന്റെ കണ്ണുകള്‍ ഇനിയും നിറയാതെ ഇരിക്കാനുള്ള തീരുമാനങ്ങള്‍ ഞാന്‍ എടുത്തു കഴിഞ്ഞിരുന്നു.. പക്ഷേ... അവസാനമായി ഒരിക്കല്‍ക്കൂടി അവള്‍ എന്റെ നെഞ്ചില്‍ ചേര്‍ന്ന് നിന്ന് കരയണം... അവളെ ഞാന്‍ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്കവളെ ബോധ്യപ്പെടുത്തണം.. ഈ ലോകത്ത് ദേവന് അനുപമയേക്കാള്‍ വലിയ സ്വത്തോ... അവളുടെ പ്രണയത്തേക്കാള്‍ വലിയ ബന്ധങ്ങളോ ഇല്ലെന്ന് അവള്‍ മനസ്സിലാക്കണം... അതിന് ഒരു നിമിഷമെങ്കിലും മരണത്തിന്റെ വക്കില്‍ നിന്ന് അവള്‍ തന്നെ എന്നെ തിരിച്ചു കൊണ്ടുവരണം.. എന്നെ വിട്ട് മരണത്തില്‍ അഭയം തേടാന്‍ അവള്‍ തീരുമാനിച്ചത്

💬 Comments

View all comments