0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1754

എന്റെ കൂടി മരണമായിരുന്നു എന്ന് അവള്‍ തിരിച്ചറിയണം..

എന്നെ കാണാത്തകൊണ്ട് കൊണ്ട് തേടിയിറങ്ങിയ പന്ത്രണ്ടു വയസ്സുകാരിക്കും എട്ടു വയസ്സുകാരനുമൊപ്പം സീതേച്ചിയുടെ മുറി ലക്ഷ്യമാക്കി ഞാന്‍ നടന്നു.. ഒറ്റ ദിവസം കൊണ്ട് ഇവരെന്റെ ആരൊക്കെയോ ആയതുപോലെ.. അതിനുകാരണവും അനുവാണല്ലോ...

*****

കാര്‍ ശങ്കരപ്പടിയില്‍ വച്ച് ഹൈവേയില്‍ നിന്ന് തിരിഞ്ഞത് അനു അറിഞ്ഞതേ ഇല്ല... എന്റെ തോളില്‍ ചാഞ്ഞിരുന്ന്‍ കൈവിരലുകളില്‍ തഴുകുന്ന അവളുടെ മിഴിവുള്ള കണ്ണുകളില്‍ പുറത്തെ കാഴ്ച്ചകളൊന്നും പതിയുന്നുണ്ടായിരുന്നില്ല... കളരിക്കലേയ്ക്ക് പോകാതെ ശ്രീമംഗലത്തേയ്ക്ക് പോകാനായി കാര്‍ തിരിഞ്ഞപ്പോള്‍ മുതല്‍ അവള്‍ മൌനമായിരുന്നു... വീണ്ടും ശ്രീമംഗലത്തെയ്ക്ക് ചെല്ലുമ്പോള്‍ അമ്മയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഓര്‍ത്ത് അവള്‍ ഉള്ളില്‍ കരയുന്നത് എനിക്ക് അറിയാന്‍ കഴിഞ്ഞിരുന്നു... പക്ഷേ ഒന്നുമറിയാത്തവനായി ഞാനൊരു മുഖംമൂടി അണിഞ്ഞിരുന്നു..

കാര്‍ വീണ്ടും ഇടത്തേയ്ക്ക് തിരിഞ്ഞു... വളര്‍ന്നു നില്‍ക്കുന്ന കൊന്നത്തെങ്ങുകള്‍ക്ക് നടുവിലൂടെ ചാലുകീറി നടുക്ക് പുല്ല് വളര്‍ന്ന മണ്‍പാതയിലൂടെ ഓഡി ഒഴുകി നീങ്ങുമ്പോള്‍ ചക്രവാളത്തിന്റെ നെറുകയില്‍ കുങ്കുമം ചാര്‍ത്തി സൂര്യദേവന്‍ ഹംസതൂലികാ ശയ്യയില്‍ നിദ്രപ്രാപിച്ചിരുന്നു..

“...ഹലോ... ഇതെവിടാ... ഇറങ്ങുന്നില്ലേ...??” പുഞ്ചിരിയോടെയുള്ള എന്റെ ചോദ്യം കേട്ട് ഞെട്ടി ഉണര്‍ന്ന അനു പകപ്പോടെ ചുറ്റും നോക്കി... അവളുടെ കണ്ണുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതെ ഞാന്‍ പുറത്തിറങ്ങി ബാക്ക് സീറ്റില്‍ നിന്ന്‍ ബാഗുകള്‍ എടുത്ത് നിവര്‍ന്നതും ഫാംഹൌസിന്‍റെ സിറ്റ്ഔട്ടില്‍ നിന്നിരുന്ന ചെക്കന്‍ ഓടി വന്നു..

“...സാര്‍ താക്കോല്‍...??” അവന്‍ നീട്ടിയ താക്കോല്‍ വാങ്ങി ഞാന്‍ വാതിലിനടുത്തേയ്ക്ക്  നടക്കുമ്പോള്‍ അനു മുറ്റത്തെ പൂന്തോട്ടത്തില്‍ വളര്‍ന്ന്‍ നില്‍ക്കുന്ന പൂച്ചെടികളില്‍ തഴുകിയും മണത്തും നടന്നു... മണിച്ചിത്രപൂട്ടുള്ള വലിയ വാതില്‍ തുറന്ന് അകത്തെ വിശാലമായ ഹാളിലേയ്ക്ക് ഞാന്‍ നടന്നു... സ്റ്റെയര്‍ കയറി മുകളിലെ മിനി ബാറിനോട് ചേര്‍ന്നുള്ള മുറിയില്‍ ബാഗുകള്‍ വച്ചു.. ബാല്‍ക്കണിയിലേയ്ക്ക് തുറക്കുന്ന ചില്ലു വാതില്‍ തുറന്ന് താഴേക്ക് നോക്കി... താഴെപൂന്തോട്ടത്തില്‍ ആ ചെക്കനോട് സംസാരിച്ച് ചിരിക്കുന്ന അനുവിനെ ഞാന്‍ നോക്കി നിന്നു... ഇവളിത്ര പെട്ടന്ന് അവനുമായി കൂട്ടായോ..

ചെക്കന്‍ അവള്‍ പറഞ്ഞിട്ടായിരിക്കണം ചാമ്പയില്‍ വലിഞ്ഞു കയറി ചുവന്ന ചാമ്പയ്ക്കകള്‍ നോക്കിപ്പറിയ്ക്കാന്‍ തുടങ്ങി... ഏഴിലോ എട്ടിലോ പഠിക്കാന്‍ പ്രായമുള്ള ആ നരുന്ത് ചെക്കന്‍ ചാമ്പയില്‍ അള്ളിപ്പിടിച്ച് കയറിയിരിക്കുന്നത് കണ്ട് എനിക്ക് ചിരി

💬 Comments

View all comments