Chapter Title : ദേവരാഗം 16 [ദേവന്‍]
വന്നു... താഴെ നില്‍ക്കുന്ന അനു അവനെ പഴുത്ത ചാമ്പയ്ക്കകള്‍ ചൂണ്ടിക്കാണിച്ച് കൊടുക്കുന്നു... ഇടയ്ക്ക് താഴെയുള്ള ആകാശമുല്ലയില്‍ നിന്നും വെളുത്ത പൂക്കള്‍ പറിച്ച് അവള്‍ കൈക്കുമ്പിളില്‍ നിറയ്ക്കുന്നു...
മഞ്ഞ വോയില്‍ സാരിയില്‍ അവളെത്ര സുന്ദരിയാണ്... ആ സാരിയുടുത്ത് അവളെ ആദ്യമായി കണ്ട ദിവസം എനിക്കോര്‍മ്മ വന്നു... പുഴക്കരയിലെ പാര്‍ക്കില്‍ ഇരുന്ന അവളുടെ ചിത്രം... ദേവേട്ടനെയാണ് മറ്റാരെക്കാളും വിശ്വാസം എന്ന് പറഞ്ഞ് എന്നോടുള്ള പ്രണയം അവളാദ്യമായി പറയാതെ പറഞ്ഞ ദിവസം... അന്നും ഇന്നത്തെപ്പോലെ മഞ്ഞവളകളും കാതില്‍ ചെയിന്‍പോലെയുള്ള കമ്മലും തന്നെയായിരുന്നു അലങ്കാരങ്ങള്‍..
ഒരു പിടുത്തം ചാമ്പയ്ക്കകള്‍ അനുവിന് പറിച്ച് കൊടുത്ത് ആ ചെക്കന്‍ തന്റെ സൈക്കിളും എടുത്ത് പോകുന്ന കണ്ട് ഞാന്‍ അകത്തേയ്ക്ക് കയറി ഡ്രസ്സ് മാറി... ചാരനിറമുള്ള ടീഷര്‍ട്ടും, ട്രാക്സും ഇട്ടു തിരിഞ്ഞതും അനു വന്ന് എന്നെ പുണര്‍ന്നു... നെഞ്ചില്‍ മുഖം ചേര്‍ത്ത് അവള്‍ കുറച്ചു നേരം അനങ്ങാതെ നിന്നു... ഞാനവളെ ചുറ്റിപ്പിടിച്ച് മൂര്‍ദ്ധാവില്‍ മുകര്‍ന്ന്‍ ഇടത്തെ കാതില്‍ ചുണ്ട് ചേര്‍ത്ത് പതുക്കെ പറഞ്ഞു...
“...ഇന്നെന്തായാലും ശ്രീമംഗലത്തേയ്ക്ക് പോകണ്ട... രണ്ട് ദിവസം ഇവിടെ നിന്നിട്ട് പോകാം.. കുറച്ചു ദിവസത്തെ വിശപ്പും ദാഹവും തീര്‍ക്കാനുണ്ട്...” അവള്‍ മുഖമുയര്‍ത്തി... പെരുവിരലില്‍ ഉയര്‍ന്നു... ടീഷര്‍ട്ട് ഇടത്തേതോളില്‍ നിന്ന്‍ മാറ്റി ഉണങ്ങാത്ത മുറിവില്‍ പല്ലുകളാഴ്ത്തി.. സുഖമുള്ള വേദന... ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു... അനുവിന്റെ തളിര്‍വിരലുകള്‍ കവിളിലെ രോമങ്ങളില്‍ തഴുകുന്ന സുഖത്തില്‍ കണ്ണുകള്‍ തുറന്നു... നീള്‍മിഴികളില്‍ കുസൃതി... ശ്രീമംഗലത്തേയ്ക്ക് പോകുന്നില്ല എന്നറിഞ്ഞതോടെ അവളുടെ പിരിമുറുക്കം അയഞ്ഞു..
ഒരു നിമിഷം അവളുടെ മിഴികളില്‍ നോക്കി നിന്നു... പിന്നെ അവളെ കൈകളില്‍ കോരിയെടുത്തുകൊണ്ട് പുറത്തേയ്ക്ക് നടന്നു... മിനി ബാറിലെ കൌണ്ടറിനു മുന്നില്‍നിര്‍ത്തി..
“...മി ലേഡി... ഫിക്സ് മി എ ഡ്രിങ്ക്..”
“...ഹേയ് ബാദുഷ.. ടെല്‍ മി.. വിച്ച് ഈസ് യുവര്‍ പോയിസന്‍...??” ലാസ്യഭാവത്തില്‍ സാരിത്തുമ്പ് എടുത്ത് എളിയില്‍ തിരുകി.. ഇടുപ്പില്‍ ഇടത്തേകൈകുത്തി ചരിഞ്ഞു നിന്ന് അവള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു..
“...വിസ്കി..!! നീറ്റ്..!!” പുഞ്ചിരിയോടെ മറുപടി നല്‍കി..
അവള്‍ എന്റെ മൂക്കിന്‍ തുമ്പില്‍ പിടിച്ചൊന്ന് ആട്ടി കുശുമ്പ് കുത്തി... പിന്നെ കൌണ്ടറിനു മുകളിലൂടെ കൈയിട്ട് വിസ്കി ബോട്ടില്‍ എടുക്കുമ്പോള്‍ ഞാനവളുടെ
💬 Comments
View all comments