Chapter Title : ദേവരാഗം 16 [ദേവന്‍]
ശ്രമിച്ചുകൊണ്ടിരുന്നു... വഴക്കിടാന്‍ കാരണങ്ങള്‍ ഉണ്ടാക്കി... അപ്പോഴൊക്കെ അമ്മ പറഞ്ഞതെല്ലാം ദേവേട്ടനും കൂടി അറിഞ്ഞുകൊണ്ടാണെന്നാ അവള്‍ കരുതിയത്.. എന്നാല്‍ അവളുടെ വീട്ടില്‍ വിരുന്നുപോയ ദിവസങ്ങളില്‍ ദേവേട്ടനുമായി സംസാരിച്ചപ്പോഴാണ് ദേവേട്ടന് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല എന്നവള്‍ മനസിലാക്കിയത്... അതിനിടയില്‍ മറക്കാന്‍ കഴിയാത്തവിധം അവള്‍ ദേവേട്ടനെ സ്നേഹിച്ചു തുടങ്ങിയിരുന്നു...”
“...ശ്രീമംഗലത്ത് ദേവേട്ടന്റെ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും അവരുടെ ഉദ്ദേശത്തെപ്പറ്റി അറിയില്ലെന്നും അവള്‍ മനസ്സിലാക്കി... അതുകൊണ്ട് അവരുടെ മുന്‍പിലൊക്കെ ഉത്തമഭാര്യയായി അവള്‍ക്ക് അഭിനയിക്കേണ്ടിയും വന്നു... ദേവേട്ടന് മറ്റൊരു കാര്യം അറിയോ..??” തളര്‍ച്ചയോടെ നോക്കിയ എന്റെ മുഖത്തെ ചോദ്യഭാവം കണ്ട് അവള്‍ തുടര്‍ന്നു..
“...നിങ്ങളുടെ കല്യാണത്തിന്റെ എല്ലാ ചടങ്ങുകളും ഇതുവരെ കഴിഞ്ഞിട്ടില്ല...”
“...ഇനിയെന്ത് ചടങ്ങാ ഉള്ളത്..??” എന്റെ ശബ്ദം എനിക്ക്പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം നേര്‍ത്ത് പോയിരുന്നു.
“...അനുവിന്റെ വീട്ടില്‍ നിന്നും ദേവേട്ടന്റെ വീട്ടിലേയ്ക്ക് അവളുടെ അച്ഛനും അമ്മയുമൊക്കെ വിരുന്നു വരുന്ന ഒരു ചടങ്ങുണ്ട്... അതിനിയും കഴിഞ്ഞിട്ടില്ല... എന്നാല്‍ മുത്തിന്റെ കാര്യത്തില്‍ ആ ചടങ്ങ് നടക്കുകയും ചെയ്തു...”
“..ഏയ്.. ഇല്ല.. മുത്തിന്റെ വീട്ടിലേയ്ക്ക് വീട്ടില്‍ നിന്നാരും പിന്നെ ചടങ്ങായി പോയിട്ടില്ല..” എനിക്കുറപ്പുണ്ടായിരുന്ന കാര്യമായതുകൊണ്ടാണ് ഞാന്‍ പറഞ്ഞതെങ്കിലും അതുകേട്ട് ശ്രീനിധി ചിരിക്കുകയാണ് ചെയ്തത്..
“...ദേവേട്ടാ അതാ ഞാന്‍ പറഞ്ഞത് ദേവേട്ടന് പലതും അറിയില്ല എന്ന്‍... ആ ചടങ്ങ് നടന്നു... നിങ്ങള് രണ്ടാളും വയനാട് പോയിരുന്ന ആ ഞായറാഴ്ച്ച...” ഞാന്‍ അന്തിച്ചിരുന്നുപോയി.. അവള്‍ വീണ്ടും ചിരിച്ചുകൊണ്ട് പറയാന്‍ തുടങ്ങി..
“..നിങ്ങളുടെ ഹണിമൂണ്‍ കഴിഞ്ഞ് ചടങ്ങ് നടത്തിയാല്‍ മതിയെന്ന് അമ്മ പറഞ്ഞത് എല്ലാവരും സമ്മതിച്ചു.. ആ കാരണം കൊണ്ട് മാത്രമാണ് നിങ്ങളെ വയനാടിനു പോകാന്‍ അമ്മ സമ്മതിച്ചത്... ആ ചടങ്ങിന്റെ
💬 Comments
View all comments