Chapter Title : ദേവരാഗം 16 [ദേവന്‍]
കാര്യം ദേവേട്ടന്‍ അറിയാതിരിക്കാന്‍.. കാരണം അനുവിന്റെ വീട്ടുകാര്‍ ശ്രീമംഗലത്ത് വരുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല... എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ഈ ചടങ്ങിനു എന്നാണ് വരേണ്ടതെന്നും ചോദിച്ച് അനുവിന്റെ അമ്മ ദേവേട്ടന്റെ അമ്മയെ വിളിക്കാന്‍ തുടങ്ങി... അനുവിന്റെ അമ്മേടെ സ്വഭാവം അവള് പറഞ്ഞിട്ടുണ്ടല്ലോ അല്ലേ..??” ഞാന്‍ തലയാട്ടി..
“...അങ്ങനെ അവര് ഒരു തവണ വിളിച്ചപ്പോള്‍ ദേഷ്യം വന്ന ദേവേട്ടന്റെ അമ്മ എന്തൊക്കെയോ പറഞ്ഞു... അവര് തിരിച്ചും പറഞ്ഞതോടെ ആ ഫോണ്‍വിളി ഒരു സംഭവമായി... അന്ന് മുതല്‍ ശ്രീമംഗലം സത്യത്തില്‍ അനുവിനൊരു നരകമായി മാറി.. വീട്ടിലെ എല്ലാ പണിയും ഇപ്പോള്‍ അവളെക്കൊണ്ടാണ് അമ്മ ചെയ്യിക്കുന്നത്... മുല കുടിക്കുന്ന കുഞ്ഞുള്ളതല്ലേ എന്ന പേരും പറഞ്ഞ് പഞ്ചമി അക്കയോട് രാവിലെ മാത്രം വന്നാല്‍ മതിയെണ്ണ്‍ പറഞ്ഞ് അമ്മ വിലക്കി.. അത് അനുവിനെക്കൊണ്ട് പണിയെടുപ്പിക്കാനാണ് എന്ന് അക്കയ്ക്ക് മനസ്സിലായും ഇല്ല... ശ്രീമംഗലത്തെ ബാക്കി എല്ലാരും ജോലിക്ക് പോയാലും അനു പണിയെടുക്കുന്നുണ്ടോ എന്നറിയാന്‍ സി.ഐ.ഡി ആയി ലക്ഷ്മിചേച്ചിയും... പാവം അനു... ഒരുപാട് അനുഭവിക്കുന്നുണ്ട് അവള്‍...”
“...എന്നിട്ട് ഇതൊന്നും അവളെന്നോട് പറഞ്ഞില്ലല്ലോ..??” തികട്ടി വന്ന വേദന പുറത്ത് കാണിക്കാതിരിക്കാന്‍ ഞാന്‍ മുഖം കുനിച്ചു... എന്റെ കണ്ണുകള്‍ പുകയുന്നപോലെ തോന്നി..
“...അതെങ്ങനാ നിങ്ങളീ ആണുങ്ങള്‍ക്ക് അമ്മ എന്ന് പറഞ്ഞാല്‍ ജീവനല്ലേ... തന്നെയുമല്ല.. എന്നും അവള്‍ അമ്മയെ കുറ്റം പറഞ്ഞാല്‍ ദേവേട്ടന്‍ അവളെ ഒരു ഏഷണിക്കാരിയായി കാണുമോന്ന് അവള് ഭയന്ന് കാണും.. ദേവേട്ടനുള്ളതാ അവളുടെ ആകെയുള്ള ആശ്വാസം... ആ ദേവേട്ടനെയും കൂടി വെറുപ്പിക്കണ്ട എന്ന് കരുതിക്കാണും.. പാവം കുട്ടി...”
“..പക്ഷേ അമ്മ ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ ശ്രീ..??” എന്റെ അമ്മ
💬 Comments
View all comments