0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 5.9K

അവള് ഫോണ്‍ ചെയ്യുമെന്നും അപ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി സംസാരിക്കണമെന്നും... അപ്പോള്‍ അവള് പോയാലും അതിന്റെ പേരില്‍ പിണങ്ങിപ്പോയതാന്നു ദേവേട്ടന്‍ കരുതിക്കോളും എന്നും പറഞ്ഞു... ഞാനതനുസരിച്ചു.. അങ്ങനെ പറഞ്ഞ അവള്‍ പിന്നെ ഓഫീസില്‍ വന്നപ്പോള്‍ എനിക്കല്‍ഭുതമായിരുന്നു.. പിന്നെ ആലോചിച്ചപ്പോള്‍ തോന്നി പിരിയുന്നതിനു മുന്‍പ് അവസാനമായി ദേവേട്ടനെ ഒന്ന് കാണാന്‍ വന്നതായിരിക്കുമെന്നു... അവളെ ഓര്‍ത്ത് എനിക്ക് പേടിയുണ്ടായിരുന്നു.. ഇന്നവള്‍ ഇവിടെ പകല്‍ മുഴുവന്‍ ദേവേട്ടനോടൊപ്പം ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോഴാ എനിക്ക് സമാധാനമായത്...” എന്റെ ശരീരമാകെ വലിഞ്ഞു മുറുകി...

“...അവളൊരു പാവാ ദേവേട്ടാ... ദേവേട്ടന്റെ നല്ല ഭാവിക്ക് വേണ്ടി അവള് ചിലപ്പോ...!!!” അവളുടെ മുഖത്ത് ഭയം നിഴലിച്ചു... “..കാരണം വിട്ടുപോകാന്‍ സമ്മതിക്കാതെ ദേവേട്ടന്‍ അവളെ തേടി ചെല്ലുമെന്ന് അവള്‍ക്കറിയാം... എന്നാല്‍ അവളില്ലാതായാല്‍ കുറച്ച് കാലം കഴിഞ്ഞെങ്കിലും ദേവേട്ടന് നല്ലൊരു ജീവിതം ഉണ്ടാകും എന്ന് കരുതിക്കാണും... ഇപ്പോഴെങ്കിലും ഇത് പറയണമെന്ന് തോന്നി.. ഇല്ലെങ്കില്‍ വൈകിപ്പോയാലോന്ന്..!!”

ശ്രീനിധി പിന്നീട് പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല... എന്റെ കൈകാലുകള്‍ തളരുന്നപോലെ തോന്നി... കണ്ണില്‍ ഇരുട്ട് കയറുന്നു... കൈകളില്‍ തലതാങ്ങി ഞാന്‍ താഴേക്ക് നോക്കിയിരുന്നു... ഇന്നലെ അനു പൊട്ടിക്കരഞ്ഞത് ഞാനോര്‍ത്തു... ഓടി വന്ന് എന്റെ നെഞ്ചില്‍ വീണത് ആര്‍ത്തലച്ചു വന്ന ഒരു കടലായിരുന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.. മനസ്സില്‍ എത്രത്തോളം വിഷമം ഉണ്ടായിട്ടാവും എന്റെ അനു..!! അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ എനിക്കത് സഹിക്കാന്‍ കഴിയില്ലെന്ന് ചിന്തിച്ചപ്പോഴാവും അവള്‍ ഓഫീസിലേയ്ക്ക് വന്നത്... ഇന്നലെ കാറില്‍ വച്ച് സംസാരിച്ച കാര്യങ്ങള്‍ കേട്ടപ്പോള്‍ അവളെപ്പിരിഞ്ഞ്‌ എനിക്കൊരു ജീവിതമില്ലെന്നും എന്ത് വന്നാലും ഞാനവള്‍ക്കൊപ്പം ഉണ്ടാവും എന്ന് മനസ്സിലായിട്ടുണ്ടാവും.. അതായിരിക്കാം ഇന്ന് എന്റെ കൂടെയുണ്ടായിരുന്നത് പഴയ അനുവായിരുന്നു... എന്റെ

💬 Comments

View all comments