0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 5.9K

നോക്കി നിന്നു... പിന്നെ അവളെ കൈകളില്‍ കോരിയെടുത്തുകൊണ്ട് പുറത്തേയ്ക്ക് നടന്നു... മിനി ബാറിലെ കൌണ്ടറിനു മുന്നില്‍നിര്‍ത്തി..

“...മി ലേഡി... ഫിക്സ് മി എ ഡ്രിങ്ക്..”

“...ഹേയ് ബാദുഷ.. ടെല്‍ മി.. വിച്ച് ഈസ് യുവര്‍ പോയിസന്‍...??” ലാസ്യഭാവത്തില്‍ സാരിത്തുമ്പ് എടുത്ത് എളിയില്‍ തിരുകി.. ഇടുപ്പില്‍ ഇടത്തേകൈകുത്തി ചരിഞ്ഞു നിന്ന് അവള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു..

“...വിസ്കി..!! നീറ്റ്..!!” പുഞ്ചിരിയോടെ മറുപടി നല്‍കി..

അവള്‍ എന്റെ മൂക്കിന്‍ തുമ്പില്‍ പിടിച്ചൊന്ന് ആട്ടി കുശുമ്പ് കുത്തി... പിന്നെ കൌണ്ടറിനു മുകളിലൂടെ കൈയിട്ട് വിസ്കി ബോട്ടില്‍ എടുക്കുമ്പോള്‍ ഞാനവളുടെ ഓരോ ചലനവും നോക്കിക്കൊണ്ട് കൌച്ചില്‍ പോയി കൈകള്‍ വിരിച്ച് വിശാലമായി ഇരുന്നു...  റിമോട്ട് എടുത്ത് പ്ലെയറിന്റെ വോളിയം ബട്ടണ്‍ അമര്‍ത്തി...

ദേവന്റെ ദര്‍ബാറില്‍ ഗസലിന്റെ ശീലുകള്‍ ഒഴുകിനടന്നു.. പുറത്ത് അവസാനത്തെ പക്ഷിയും കൂടണഞ്ഞിരുന്നു... മഴമേഘങ്ങള്‍ നിലാവിനെ മറച്ച്  ഇരുട്ട് പരത്തി...

അനു വിസ്കിയുമായി എന്റെയടുത്ത് വന്ന് കവച്ചുവച്ച കാലുകള്‍ക്കിടയില്‍ കയറി നിന്ന് ഗ്ലാസ് നീട്ടി..

“...അല്ലയോ ഭവതീ... ഇന്ദ്രസഭയില്‍ ഇന്ന് മധു മാത്രമേ ഉള്ളോ.. മദിരാക്ഷി ഇല്ലേ..??”

“...ഉണ്ടല്ലോ ദേവരാജന്‍... അങ്ങേയ്ക്ക് നുകരാനുള്ള മധുവും മദിരാക്ഷിയും ഇതാ അങ്ങയുടെ കണ്‍മുന്നില്‍...” അവള്‍ കൈകള്‍ വിരിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു..

“...അയ്യടാ നീയാര് രംഭയോ..?? അതോ ഉര്‍വ്വശിയോ..??”

“...അല്ല... ഇന്ദ്രാണി... ഈ ദേവരാജന്റെ പ്രിയപത്നി.. പിന്നെ വേണേല്‍ ദേവദാസീന്നും വിളിക്കാം... ദേവന്റെ ദാസി..!!”

“...ഓഹോ... എങ്കില്‍ ഈ അടിമപ്പെണ്ണിനെ നാമൊന്ന് കാണട്ടെ...” ഗ്ലാസ് അടുത്തുള്ള ടീപ്പോയില്‍ വച്ച് ഞാനെഴുന്നേറ്റു.. അവള്‍ക്ക് ചുറ്റും നടന്ന് മൊത്തം ഉഴിഞ്ഞു നോക്കി.. എന്റെ മിഴിമുന അവളെ കൊത്തി വലിക്കുമ്പോള്‍..

💬 Comments

View all comments