Chapter Title : ദേവരാഗം 16 [ദേവന്]
ഒന്നുകൂടി മുറുക്കി... ഞാനവളെ വിട്ടുപോകാതിരിക്കാന്‍ എന്നപോലെ... വീണ്ടും ശ്രീനിധി പറഞ്ഞ ഓരോ കാര്യങ്ങളിലേയ്ക്കും എന്റെ മനസ്സ് പറന്നു... മരണം കൊണ്ടാണെങ്കില്‍ പോലും ഞാന്‍ വിട്ടുപോയാല്‍ എന്റെ അനു അനാഥയായിപ്പോകും എന്നോര്‍ത്തപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു... ഒരു തെറ്റിധാരണയുടെ പേരില്‍പ്പോലും എന്നെപ്പിരിയേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ അത് അവള് അതിജീവിക്കില്ല എന്നോര്‍ത്തപ്പോള്‍ പെരുവിരലില്‍ നിന്നും ഒരു വിറയല്‍ ശരീരമാകെ ബാധിക്കുന്നത് ഞാനറിഞ്ഞു...
എത്ര സമയം ഞാനങ്ങനെ ഇരുന്നു എന്നറിയില്ല... പുറത്ത് മഴപെയ്യാന്‍ ഒരുങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി... തണുത്ത കാറ്റ് ജനല്‍ കര്‍ട്ടനുകളെ ഉലച്ച് മുറിയിലേയ്ക്ക് കടന്നു വന്നു.. ഞാന്‍ അനു ഉണരാന്‍ കാത്തിരുന്നു...
കടുത്ത വേനലിലെ ആദ്യ മഴയ്ക്ക് മുന്നോടിയായി മാനത്ത് ഇടിവെട്ടി.. ഭൂമിയില്‍ പുതുനാമ്പുകള്‍ മുളച്ചു കാണും..
അനു ഞെട്ടിയുണര്‍ന്നു... അവളുടെ വെപ്രാളം നോക്കി ഞാന്‍ ചിരിച്ചത് ഇഷ്ടപ്പെടാതെ എന്റെ കവിളില്‍ ഒരു കുത്ത് തന്ന് അവള് വീണ്ടും എന്റെ തോളില്‍ മുഖം ചേര്‍ത്ത് മയങ്ങാന്‍ തുടങ്ങി..
“...എണീക്കെടി അമ്മിണീ... ബാക്കി രാത്രീല് ഉറങ്ങാം...” അവള് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിലെ ചുറ്റ് മുറുക്കി... ഞാനവളുടെ വയറില്‍ നുള്ളി... അവള് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു... അവള്‍ക്കൊപ്പം എഴുന്നേല്ക്കാന് തുടങ്ങിയ എന്നെ തിരികെ കൌച്ചിലേയ്ക്ക് തന്നെ തള്ളിയിട്ട്, കൊഞ്ഞനം കുത്തി മുഖം വീര്‍പ്പിച്ച് മുറിയിലേയ്ക്ക് പോയി... അവളുടെ കുസൃതി നോക്കിയിരുന്നപ്പോഴുണ്ടായ സന്തോഷം അവള് കണ്മുന്നില് നിന്ന് മറഞ്ഞപ്പോള്‍ എങ്ങോപോയി.. മനസ്സില്‍ വീണ്ടും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു.. എവിടെത്തുടങ്ങണം എന്നറിയാത്ത ഒരു കലക്കം..
മാനത്ത് ചെറിയ മിന്നല്‍ പിണറുകള്‍ പാഞ്ഞു... പുറകെ ഇടി കുടുങ്ങി.. വലിയ ശബ്ദമില്ലാതെ... എങ്കിലും ആ
💬 Comments
View all comments