Chapter Title : ദേവരാഗം 16 [ദേവന്‍]
ശബ്ദം എന്റെ ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങി... പുറത്ത് മഴ പെയ്യാന്‍ തുടങ്ങി... മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പാലത്തിലൂടെ എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ച് നടക്കാന്‍ തീരുമാനിച്ചുകൊണ്ട് ഞാന്‍ എഴുന്നേറ്റു...
അനുവിനെ തിരഞ്ഞ് ഞാന്‍ മുറിയിലേയ്ക്ക് ചെന്നു... പുതുമഴ കണ്ട മയില്‍പ്പേടയായി അവള്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്നു... കൈനീട്ടി റൂഫില്‍ നിന്ന് വീഴുന്ന വെള്ളത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ച് കളിക്കുന്ന അവളെ നോക്കി ഞാന്‍ അല്‍പ്പ സമയം നിന്നു... അവളുടെ മഞ്ഞസാരി കാറ്റില്‍ പറന്നു കളിക്കുന്നു... കാറ്റില്‍ ചിതറിവീണ മഴത്തുള്ളികള്‍ അവളുടെ സാരിയില്‍ നനവ് പടര്‍ത്തിയിരുന്നു... ഞാനവളെ പുറകില്‍ നിന്നും പുണര്‍ന്നു... എന്റെ നേരെ നോക്കി നിറവോടെ പുഞ്ചിരിച്ച് അവള്‍ വീണ്ടും നൂലുപോലെ ഒഴുകിയിറങ്ങുന്ന മഴയിലേയ്ക്ക് കൈനീട്ടി... എന്റെ മനസ്സ് തേങ്ങുകയായിരുന്നു..
പെട്ടന്ന് അവള്‍ കുറുമ്പോടെ മഴത്തുള്ളില്‍ എന്റെ മുഖത്തേയ്ക്ക് തട്ടിത്തെറുപ്പിച്ചു... എന്റെ മുഖം മുഴുവന്‍ നനഞ്ഞു... അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി... ഒരു കപടദേഷ്യം മുഖത്തണിഞ്ഞ് ഞാനവളെ വാരിയടുത്തു... മുറിക്കകത്തേയ്ക്ക് കയറി.. അവളെ ഞാന്‍ ബെഡ്ഡിലേയ്ക്കിടാന്‍ പോകുകയാണ് എന്ന് കരുതി നാണിച്ച് ചുവന്ന മുഖത്തോടെ എന്റെ കഴുത്തില്‍ കൈകള്‍ചുറ്റി അവളെന്റെ കൈകളില്‍ കിടന്നു.. എന്നാല്‍ ഞാന്‍ അവളെയും കൊണ്ട് സ്റ്റെയര്‍ ഇറങ്ങി പുറത്തേയ്ക്ക് നടന്നു..
വാതില്‍ കടന്ന് പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങിയ എന്റെ കൈയില്‍ കിടന്ന് അവള്‍ കുതറി..
“..വേണ്ട ദേവേട്ടാ... മഴയത്തേയ്ക്കിറങ്ങണ്ട..” ഞാനവളെ കുസൃതിയോടെ നോക്കി ഒരു നിമിഷം സിറ്റ്ഔട്ടില്‍ നിന്നു..
“...പുതുമഴ നനയുന്നത് ഒരു സുഖമല്ലേ ഇന്ദ്രാണീ.. മഴയുടെ ദേവനായ ഇന്ദ്രന്റെ പ്രിയപത്നിയ്ക്ക് മഴ നനയാന്‍ പേടിയാണോ...??” അര്‍ദ്ധശങ്കയില്‍ അവളുടെ നീളന്‍ മിഴികള്‍ കുറുകി... പക്ഷേ എനിക്കൊരു ശങ്കയും ഇല്ലായിരുന്നു... ഞാനവളെയും
💬 Comments
View all comments