Chapter Title : ദേവരാഗം 16 [ദേവന്‍]
“..അനൂ... തന്നോടാ ചോദിച്ചേ.. എന്തിനാ ഈ ബാഗൊക്കെ കൊണ്ട് വന്നതെന്ന്...??” ഞാന്‍ തോളില്‍ പിടിച്ചു കുലുക്കി ചോദിച്ചതും എന്റെ മുഖത്ത് തന്നെ നോക്കിയ മിഴികള്‍ മാറ്റി മുഖം വെട്ടിച്ചു.. കൃഷ്ണമണികള്‍ പരല്‍മീനുകളെപ്പോലെ പിടച്ചു... പതുക്കെ മുഖഭാവം മാറി... അവളുടെ ഉള്ളിലെ എനിക്കജ്ഞമായ വേദന മറയ്ക്കാന്‍ ശ്രമിക്കുന്നപോലെ മുഖത്ത് ചിരി വരുത്തി..
“...ഉം... നിക്കേ ഒരു വീടൊണ്ട്... അങ്ങനെ വല്ല വിചാരോണ്ടോ ദേവേട്ടന്...” അവള്‍ ചുണ്ടുകള്‍ കൂര്‍പ്പിച്ച് എന്റെ നെഞ്ചില്‍ പതുക്കെ തല്ലി.. അരക്കെട്ടില്‍ കൈകള്‍ ചുറ്റിയ എന്നോട് ചേര്‍ന്ന് അല്‍പ്പം പുറകോട്ടു നടുവളച്ചു നിന്നു..
“..വിരുന്നിന് പോയേച്ചു വന്നേപ്പിന്നെ അങ്ങോട്ടൊന്നു പോയിട്ടില്ല... അതെങ്ങനാ ദേവേട്ടന് എന്നും തെരക്കല്ലേ...?? വല്യ വീട്ടിലെ ചെക്കനെ കിട്ടീപ്പോ ഞാനും അവരെ മറന്നൂന്നു വിചാരിക്കൂല്ലേ... അതോണ്ട് ഞാനേലും വീട്ടിലൊന്നു പോവാന്ന് വച്ചു... പിന്നെ അമ്മേം അഞ്ചൂം ഒക്കെ കുറെയായി ചെല്ലാന്‍ പറഞ്ഞു വിളിക്കണൂ... നിക്കും അവരെയൊക്കെ കാണാന്‍ കൊതീണ്ട്...” മുഖത്തെ ഭാവം ഞാന്‍ വായിക്കാതിരിക്കാന്‍ എന്നോണം എന്റെ മുടിയിഴകള്‍ ചീകിയൊതുക്കുന്ന പോലെ തഴുകി മുഖത്ത് നോക്കാതെ പറഞ്ഞു.. അപ്പോഴെല്ലാം എന്റെ നോട്ടം അവളുടെ മുഖത്ത് തറഞ്ഞു നിന്നു..
“...ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട... ഇയാളോട് പിണങ്ങി പോകാന്‍ നോക്കിയതൊന്നുവല്ല... പെട്ടന്ന്‍ തോന്നിയപ്പോ ബാഗും എടുത്തു പോന്നു അത്രേ ഉള്ളു... ഉണ്ടക്കണ്ണാ...” എന്റെ നോട്ടത്തിന്റെ തീക്ഷ്ണത കണ്ട് അവള്‍ പറഞ്ഞതും ഞാന്‍ ചിരിച്ചു.. ചെറിയൊരു പേടി നിഴലിച്ചിരുന്ന അവളുടെ മുഖം വിടര്‍ന്നു..
“...ഞാനതോര്‍ത്തില്ലഡാ... നീ പറഞ്ഞപോലെ എന്നും തിരക്കല്ലേ...??” എത്ര ഒതുക്കി വച്ചാലും അവളുടെ ഇന്ദുമുഖത്തിന് അഴക് കൂട്ടാന്‍ പാറിവീഴുന്ന മുടിയിഴകളെ ഒതുക്കി ഞാന്‍ നെറുകയില്‍ ചുംബിച്ചു... ചുംബനം അകലുമ്പോള്‍ നിര്‍വൃതിയില്‍ കണ്ണുകളടച്ച അവളുടെ കണ്‍കോണില്‍ പൊഴിയാന്‍ വെമ്പി ഒരുതുള്ളി കണ്ണുനീര്‍ പൊടിച്ചു നിന്നു..
“...ഉം..” അവള്‍ പതിയെ മൂളി.. പിണക്കം അപ്പോഴും മാറിയിട്ടില്ല എന്ന് തോന്നി.. സാരിത്തുമ്പുയര്‍ത്തി അവള്‍ കണ്ണുകള്‍ തുടച്ചു..
“...എന്തായാലും വീട്ടിലേയ്ക്കായിട്ടു പോന്നതല്ലേ...?? ഇന്നെന്തായാലും നമ്മള്‍ ഒരുമിച്ച് അങ്ങോട്ട് പോവുന്നു.. അതിനു മുന്നേ എന്റെ പ്രിയഭാര്യയുടെ പിണക്കം മാറ്റാന്‍ നമ്മളിപ്പോ ലുലുവില്‍ പോയി ഒരുമിച്ച് ലഞ്ച് കഴിക്കുന്നു, പിന്നെയൊരു സിനിമ, അല്‍പ്പം ഷോപ്പിംഗ്..
💬 Comments
View all comments