Chapter Title : ദേവരാഗം 16 [ദേവന്‍]
പവിഴച്ചുണ്ടുകള്‍ ചേര്‍ത്ത് മുത്തി... പിന്നെ മുഖത്തേയ്ക്ക് വീണ അളകങ്ങള്‍ ചെവിക്കു പിറകിലേയ്ക്ക് മാടിയൊതുക്കി നാണത്തില്‍ പുഞ്ചിരിച്ചു.. മുഖം കുനിച്ചു..
“..ഞാന്‍ കഴിച്ചു...??” എന്റെ മറുപടി കേട്ട് അവള്‍ കൊഞ്ഞനം കുത്തി പിണക്കം നടിച്ചു.. എന്നിട്ട് എന്റെ കവിളില്‍ കടിച്ചു.. ചെറിയ വേദനയിലും അവളുടെ കുസൃതി ആസ്വദിച്ച് ഞാന്‍ പുഞ്ചിരിക്കുന്ന കണ്ട് അവള്‍ കടിച്ച ഭാഗത്ത് ഇളംകാറ്റുപോലെ ഉമ്മവച്ചു.. “...പിന്നെ എനിക്ക് വിശക്കൂല്ലേ..?? സമയം എത്രായായീന്നാ...??” വിറകൊള്ളുന്ന അധരങ്ങളുടെ ചുംബനത്തിന്റെ ചൂടില്‍ ലയിച്ചു നിന്ന ഞാനവളെ അകലാന്‍ അനുവദിക്കാതെ ചേര്‍ത്ത് നിര്‍ത്തി... എന്റെ ചോദ്യം കേട്ട് അവള്‍ ചുമരിലെ ക്ലോക്കിലേയ്ക്ക് നോക്കി.
“...യ്യോ രണ്ടര... നിക്ക് നന്നായി വിശക്കണുണ്ട്ട്ടോ..??”
“...എന്നാ വാ ലഞ്ച് വാങ്ങിത്തരാം... ഈ ആന വയറിയ്ക്ക് ഒരു പറ ചോറ് വാങ്ങണ്ടി വരൂല്ലോ ദേവീ..??” കുസൃതിയോടെ അവളുടെ വയറില്‍ സാരിക്കുമുകളിലൂടെ ഉഴിഞ്ഞ് ഞാന്‍ പറഞ്ഞതും അവളെന്നെ നോക്കി കൊഞ്ഞനം കുത്തി.. പുറത്തേയ്ക്ക് പോകാനായി തിരിഞ്ഞപ്പോഴാണ് അവള്‍ വാനിറ്റിക്കൊപ്പം കൊണ്ടുവന്ന ട്രാവല്‍ബാഗ് ഞാന്‍ ശ്രദ്ധിച്ചത്..
“..അല്ലാ... ഇതെന്താ ബാഗൊക്കെ ആയിട്ട്...??” അവളൊന്നു ഞെട്ടി.. മുഖത്ത് വീണ്ടും കരിനിഴല്‍ പടര്‍ന്നു... മറുപടിയില്ലാതെ ഒരു നിമിഷം എന്റെ മുഖത്തേയ്ക്ക് നിര്‍ന്നിമേഷയായി നോക്കി നിന്നു..
“..അനൂ... തന്നോടാ ചോദിച്ചേ.. എന്തിനാ ഈ ബാഗൊക്കെ കൊണ്ട് വന്നതെന്ന്...??” ഞാന്‍ തോളില്‍ പിടിച്ചു കുലുക്കി ചോദിച്ചതും എന്റെ മുഖത്ത് തന്നെ നോക്കിയ മിഴികള്‍ മാറ്റി മുഖം വെട്ടിച്ചു.. കൃഷ്ണമണികള്‍ പരല്‍മീനുകളെപ്പോലെ പിടച്ചു... പതുക്കെ മുഖഭാവം മാറി... അവളുടെ ഉള്ളിലെ എനിക്കജ്ഞമായ വേദന മറയ്ക്കാന്‍ ശ്രമിക്കുന്നപോലെ മുഖത്ത് ചിരി വരുത്തി..
“...ഉം... നിക്കേ ഒരു വീടൊണ്ട്... അങ്ങനെ വല്ല വിചാരോണ്ടോ ദേവേട്ടന്...” അവള്‍ ചുണ്ടുകള്‍ കൂര്‍പ്പിച്ച് എന്റെ നെഞ്ചില്‍ പതുക്കെ തല്ലി.. അരക്കെട്ടില്‍ കൈകള്‍ ചുറ്റിയ എന്നോട് ചേര്‍ന്ന് അല്‍പ്പം പുറകോട്ടു നടുവളച്ചു നിന്നു..
“..വിരുന്നിന് പോയേച്ചു വന്നേപ്പിന്നെ അങ്ങോട്ടൊന്നു പോയിട്ടില്ല... അതെങ്ങനാ ദേവേട്ടന് എന്നും തെരക്കല്ലേ...?? വല്യ വീട്ടിലെ ചെക്കനെ കിട്ടീപ്പോ ഞാനും അവരെ മറന്നൂന്നു വിചാരിക്കൂല്ലേ... അതോണ്ട് ഞാനേലും വീട്ടിലൊന്നു പോവാന്ന് വച്ചു... പിന്നെ അമ്മേം അഞ്ചൂം ഒക്കെ കുറെയായി ചെല്ലാന്‍ പറഞ്ഞു വിളിക്കണൂ... നിക്കും അവരെയൊക്കെ കാണാന്‍ കൊതീണ്ട്...” മുഖത്തെ ഭാവം ഞാന്‍ വായിക്കാതിരിക്കാന്‍ എന്നോണം എന്റെ മുടിയിഴകള്‍ ചീകിയൊതുക്കുന്ന പോലെ തഴുകി മുഖത്ത് നോക്കാതെ പറഞ്ഞു.. അപ്പോഴെല്ലാം എന്റെ നോട്ടം അവളുടെ മുഖത്ത് തറഞ്ഞു നിന്നു..
“...ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട... ഇയാളോട് പിണങ്ങി പോകാന്‍
💬 Comments
View all comments