Chapter Title : ദേവരാഗം 16 [ദേവന്‍]
കെട്ടി സുഖായിട്ട് ജീവിച്ചോ..??”
എനിക്ക് ചെവി പൊത്തണമെന്ന് തോന്നി... അന്ന് നിര്‍വൃതിയോടെ കേട്ട് നിന്ന വാക്കുകള്‍ ഇന്നെന്റെ നെഞ്ചില്‍ തീകോരിയിടുന്നു...
ദേവാ ഇതാണ് നീ കാത്തിരുന്ന അവസരം... എന്റെ അന്തരംഗം മന്തിച്ചു.. ഞാന്‍ ഒപ്പം വേഗത്തില്‍ നടക്കുന്ന കണ്ട് അനു എന്റെ പിടിവിട്ട് ഓടി പോര്‍ച്ചിലേയ്ക്ക് കയറി നിന്നു..
ഞാന്‍ പോര്‍ച്ചിന്റെ അടുത്ത് വരെ എത്തി കയറാതെ പുറത്ത് മഴയില്‍ നിന്നു... പോര്‍ച്ചില്‍ നിന്നും സിറ്റ്ഔട്ടില്‍ നിന്നുമുള്ള വെളിച്ചം വീഴുന്ന മുറ്റത്ത് അവള്‍ക്ക് കാണാന്‍ പാകത്തിന് ഒരു പതിനഞ്ചടി ദൂരത്തില്‍... നനഞ്ഞ സാരി കുടഞ്ഞ് നേരെയാക്കി തലയുര്‍ത്തിയ അനു കാണുന്നത് മഴ നനഞ്ഞ് കൈകള്‍ വിടര്‍ത്തി നില്‍ക്കുന്ന എന്നെയാണ്... മഴ കനത്ത് പെയ്തുകൊണ്ടിരുന്നു..
“...ദേവേട്ടാ.. കളിക്കാതെ ഇങ്ങോട്ട് കേറിവാ...” അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി ചിരിച്ചു..
“...ഒന്നു വാ ദേവേട്ടാ...” അവള്‍ കൈകള്‍ കൊണ്ട് വരാന്‍ ആംഗ്യം കാണിച്ച് വിളിച്ചു.. ഞാന്‍ വീണ്ടും ചിരിച്ചു കൈകള്‍ വിടര്‍ത്തി മാനത്തേയ്ക്ക് നോക്കി നിന്ന് മഴ നനഞ്ഞു... കാറ്റ് വീശിയടിച്ചു.. മരങ്ങള്‍ ആടിയുലഞ്ഞു...
ഇരുട്ടിനെ തകര്‍ത്തെറിഞ്ഞ് അടുത്ത മിന്നലുണ്ടായി... കണ്ണഞ്ചുന്ന മിന്നല്‍.. അതെന്നെ മൂടി അനുവിന്റെ കാഴ്ച്ച മറച്ചു... പോര്‍ച്ചിലെ ലൈറ്റ് മിന്നലില്‍ പൊട്ടിത്തകര്‍ന്നു...
“...ദേവേട്ടാ...” അവള്‍ ഉറക്കെ നിലവിളിച്ചുകൊണ്ട് ചെവിപൊത്തി കണ്ണുകള്‍ ഇറുക്കിയടച്ചു... നിമിഷങ്ങള്‍ കഴിഞ്ഞു മിന്നലിനു പുറകെ ചെവിപൊട്ടുമാറ് ഉച്ചത്തില്‍ ഇടി മുഴങ്ങി..പേടിച്ചു കുനിഞ്ഞു പോയ അനു തലയുര്‍ത്തി നോക്കി... പോര്‍ച്ചിലെ ലൈറ്റ് പോയെങ്കിലും സിറ്റ്ഔട്ടില്‍ നിന്നുള്ള വെളിച്ചം മുറ്റത്തും പോര്‍ച്ചിലും കിട്ടുന്നുണ്ടായിരുന്നു... മുന്നില്‍ മഴയില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന എന്നെ അവള്‍
💬 Comments
View all comments