Chapter Title : ദേവരാഗം 16 [ദേവന്‍]
കണ്ടു... അവള്‍ കരഞ്ഞുകൊണ്ട് ഓടി വന്ന്‍ എന്റെ മാറില്‍ തല്ലിയലച്ചു വീണു... എന്റെ മാറില്‍ അവളുടെ ഹൃദയതാളം പഞ്ചാരികൊട്ടുന്നത് ഞാനറിഞ്ഞു... പെട്ടന്ന് എന്തോ ഓര്‍ത്തപോലെ അവള്‍ മുഖമുയര്‍ത്തി..
“...എന്തിനാ ന്നെ ഇങ്ങനെ പേടിപ്പിക്കണേ... വാ ദേവേട്ടാ... മിന്നലേക്കും... നിക്ക് പേടിയാ...” ഉള്ളിലെ ഹൃദയം നുറുങ്ങുന്ന വേദന മറച്ചു വെച്ചുകൊണ്ട് ഞാന്‍ ചിരിച്ചു.. അവളുടെ മിഴികള്‍ തുടച്ചു... മുഖത്തേയ്ക്ക് വീണ മുടിയിഴകള്‍ വകഞ്ഞു മാറ്റി.. ആ പനിമതിമുഖം കൈക്കുമ്പിളില്‍ കോരി..
“...അനൂ... നീയെന്തിനാ എന്നെ വിട്ടു പോകാന്‍ നോക്കിയേ...??”
“...നിക്ക് മിന്നല് പേടിയാ.. ദേവേട്ടന്‍ പുറകെ വരൂന്നു കരുതിയല്ലേ ഞാന്‍ വേഗം പോയേ... ഇപ്പോ വാ... വാ ദേവേട്ടാ...” അവള്‍ പേടിയോടെ ചുറ്റും നോക്കി എന്റെ കൈയ്യില്‍ പിടിച്ചു വലിച്ചു... ഞാന്‍ അവളെ വീണ്ടും വലിച്ച് എന്റെ ദേഹത്തേയ്ക്ക് ചേര്‍ത്ത് ഇറുകെപ്പുണര്‍ന്നു..
“...ഇപ്പോഴല്ല കഴിഞ്ഞ ദിവസം... നീയെന്നെയും ശ്രീമംഗലവും വിട്ട് എന്തിനാ പോകാന്‍ നോക്കിയേ...??” അനുവിന്റെ മുഖത്ത് ഭീതി പടര്‍ന്നു.. ഉത്തരമില്ലാതെ കുറച്ചു നേരം അവളെന്റെ കണ്ണില്‍ത്തന്നെ നോക്കി നിന്നു... ഒരു നിമിഷം..
അടുത്ത മിന്നലുണ്ടായി.. അവളെന്നെ വരിഞ്ഞു മുറുക്കി... മിന്നലിന്റെ പുറകെ ഇടി ഡെസിബെല്ലില്‍ അളക്കാന്‍ കഴിയാത്തത്ര ശബ്ദത്തില്‍ ദിക്കുകളെ വിറപ്പിച്ചു.. അനുവിനെ വിറയ്ക്കുന്നുണ്ടായിരുന്നു.. അവളുടെ നെഞ്ചു ശക്തമായി ഉയര്‍ന്നു താഴുന്നത് ഞാനറിഞ്ഞു..
“...ഞാന്‍ എല്ലാം പറയാം ദേവേട്ടാ.. ഇപ്പോ വാ.. നമുക്ക് അകത്തേയ്ക്ക് പോകാം..” അവള്‍ കരച്ചിലിനിടയില്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു... പക്ഷേ ഈ നിമിഷങ്ങളെ നേരിടാന്‍ ഞാന്‍ മനസ്സുകൊണ്ട് തയാറെടുത്ത് കഴിഞ്ഞിരുന്നു... അവളുടെ കണ്ണീരില്‍ ആര്‍ദ്രമാകുന്ന മനസ്സിനെ നിയന്ത്രിച്ച് ഞാന്‍ ചിരിച്ചു... എന്റെ ചിരി കണ്ട്
💬 Comments
View all comments