0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 6K

ആദ്യമായി അനു പേടിക്കുന്നത് ഞാന്‍ കണ്ടു..

“...നീയൊന്നും പറയണ്ട അനൂ... ശ്രീനിധി എല്ലാം എന്നോട് പറഞ്ഞു... നിനക്ക് എന്നെ വിട്ടു പോണം അല്ലേ...??” എന്നെ പുണരുന്ന അവളുടെ കൈകള്‍ ഞാന്‍ ബലമായി വിടുവിച്ചു..  അവള്‍ എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് മുഖം പൊത്തിക്കരഞ്ഞു... “..നിനക്കെന്നെ വിട്ടു പോണം അല്ലേ... പൊക്കോ... നീ പൊക്കോ...” എന്റെ കാലുകള്‍ പുറകോട്ടു ചലിച്ചു തുടങ്ങി... എന്ത് ചെയ്യണം, പറയണം എന്നറിയാതെ പൊട്ടിക്കരഞ്ഞുകൊണ്ട് നിന്നിരുന്ന അനു എന്റെ കൈകള്‍ അവളെ വിട്ടതറിയാതെ സ്വന്തം കൈകളില്‍ മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്നു..

ഉള്ളില്‍ തിങ്ങി നുരയുന്ന വേദനയില്‍ മുഖത്തെ നിര്‍വ്വികാരത നിലനിര്‍ത്താന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ പുറകിലേയ്ക്ക് അടിവെച്ചു... ഏതോ ഒരു നിമിഷം ഞാന്‍ അടുത്തില്ല എന്ന് മനസ്സിലാക്കിയ അനു ഞെട്ടിപ്പിടഞ്ഞ് മുഖമുയര്‍ത്തി... കണ്ണുനീര്‍മൂടി അവളുടെ കാഴ്ച്ച മങ്ങിയിരിക്കണം... അവള്‍ ധൃതിയില്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് എന്റെ നേരെ നോക്കി... ഞാന്‍ പുറകോട്ട്.. ആര്‍ത്ത് പെയ്യുന്ന പേമാരിയിലേയ്ക്ക്.. ഇരുട്ടിലേയ്ക്ക് ചുവടുവയ്ക്കുന്നത് അവള്‍ കണ്ടു... അടുത്ത നിമിഷം അവളുടെ കാലുകള്‍ ആസുരവേഗം പൂണ്ടു... എന്റെ നെഞ്ചില്‍ അവള്‍ വീണ്ടും വന്നു വീണു..

“...എന്തിനാ എന്നോടിങ്ങനെ... ഞാന്‍ എല്ലാം പറയാന്നു പറഞ്ഞൂല്ലോ...” തൊണ്ടയിലെ ഉമിനീര്‍ വറ്റി അവള്‍ ഒന്ന്‍ നിര്‍ത്തി.. “..വാ.. എന്റെ പൊന്നല്ലേ.. ഞാന്‍ എല്ലാം പറയാം ദേവേട്ടാ...” പിന്നെ ഉറക്കെ കരഞ്ഞു...

“...വേണ്ടനൂ... എനിക്കെല്ലാം മനസ്സിലായി... എന്നെ വിട്ട് ഒരു ജീവിതമില്ല എന്ന് പറയാറുള്ള നീ കഴിഞ്ഞ ദിവസം എന്നെന്നേയ്ക്കുമായി ശ്രീമംഗലം വിട്ടിറങ്ങിയത് നിന്റെ മരണത്തിലേയ്ക്കാണെന്ന് മനസ്സിലാക്കാന്‍ എനിക്കൊരുപാട് ബുദ്ധിയൊന്നും വേണ്ട...”

“..അത്.. അത് ഞാന്‍...” അവളുടെ കണ്ണുകള്‍ പിടഞ്ഞു...

💬 Comments

View all comments