0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 6K

എല്ലാം എന്റെ തെറ്റാ.. ആആആആ...” അവള്‍ വാവിട്ടു കരഞ്ഞു.. എന്റെ കൈകളെടുത്ത് സ്വയം മുഖത്ത് തല്ലിക്കൊണ്ട് ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞുകൊണ്ടിരുന്നു... ഞാന്‍ ബലം പിടിച്ചു നിന്നു.. അനുവിന്റെ കണ്ണുനീര്‍ കണ്ട് പ്രകൃതി പോലും വാവിട്ടു നിലവിളിച്ചു...

അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു കരഞ്ഞു അവസാനം വാക്കുകള്‍ മുറിഞ്ഞ്  അവള്‍ ബലം നഷ്ട്ടപ്പെട്ട് എന്റെ നെഞ്ചിലൂടെ ഊര്‍ന്നു വീണു.. ഞാനവളെ താങ്ങി... ദയനീയമായി തളര്‍ച്ചയോടെ എന്നെ നോക്കി ഏന്റെ കവിളുകളില്‍ വിറയ്ക്കുന്ന കൈത്തലം അമര്‍ത്തി അവള്‍ തേങ്ങി... അരുതെന്ന കണ്ണുകളുടെ യാചന എനിക്ക് അവഗണിക്കേണ്ടി വന്നു... എനിക്കെല്ലാം അവളോട്‌ പറയണമായിരുന്നു... മഴയുടെ ശക്തി കുറഞ്ഞിരുന്നു... പ്രകൃതിപോലും വല്ലാതെ നിശബ്ദമായി അവള്‍ക്കൊപ്പം എന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു..

“...ഈ ലോകത്ത് ഈ ദേവന് ഒരു സ്വത്തുണ്ടെങ്കില്‍ അത് നീ മാതമാണനൂ... ആ നീയെന്നെ വിട്ടു പിരിയുന്ന നിമിഷം ഞാന്‍ അതിജീവിക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ..?? മറ്റുള്ളവരുടെ വാക്ക് കേട്ട് എന്നെ വിട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ നീയത് ഓര്‍ത്തില്ലല്ലോ മോളേ...” മറുപടി മൌനമായിരുന്നു... അതെന്നെ ഒരുപാട് വേദനിപിച്ചു... എന്റെ ഹൃദയം കഷ്ണങ്ങളായി നുറുങ്ങുകയായിരുന്നു... നിറഞ്ഞൊഴുകിയ എന്റെ കണ്ണുകള്‍ ഞാന്‍ തുടച്ചു.. കണ്ണുകളും മുഖവുമെല്ലാം വിങ്ങുന്നപോലെ എനിക്ക് തോന്നി.. മഴനേര്‍ത്ത് ചാറ്റല്‍ മാത്രമായി...

“...എന്തായാലും നീ മരിക്കാന്‍ തീരുമാനിച്ചതല്ലേ... നമുക്ക് ഒരുമിച്ചു മരിക്കാം... എന്റെയും നിന്റെയും ശരീരത്തില്‍ ആഭരണങ്ങളുണ്ട്... നീ പറഞ്ഞപോലെ അതുകൊണ്ട് വേഗം മിന്നലേല്‍ക്കും... പ്രകൃതിയൊരുക്കുന്ന ഈ ചിതയില്‍ നമുക്ക് ഒരുമിച്ച് വെന്ത് വെണ്ണീറാവാം... അതോടെ എല്ലാവരുടേം പ്രശ്നങ്ങള്‍ തീരുമല്ലോ... ജീവിച്ചിരുക്കുന്ന നമ്മളെയല്ലേ എല്ലാരും പിരിക്കാന്‍ നോക്കുന്നെ... നമുക്ക് മരണത്തിലെങ്കിലും ഒരുമിക്കാം..” അവള്‍ എന്റെ കണ്ണുകളിലേയ്ക്ക്

💬 Comments

View all comments