0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 6K

നിര്‍ന്നിമേഷയായി നോക്കി.. വേദനയോടെ.. എപ്പോഴും കുസൃതി ഒളിപ്പിക്കാറുള്ള അവളുടെ കരിങ്കൂവളമിഴികള്‍ നിര്‍ജ്ജീവമായിരുന്നു... പിന്നെ മുഖം കുനിച്ച് അവള്‍ താലി കൈയ്യിലെടുത്ത് അതിലേയ്ക്ക് അല്‍പ്പസമയം നോക്കി നിന്നു... അവളുടെ മനസ്സ് താളം തെറ്റുന്നത് പോലെ തോന്നി... എന്റെ ഉള്ളു പിടഞ്ഞു... അവള്‍ താലിയെടുത്ത്‌ ഒന്നു മുത്തി.. കണ്ണുകളില്‍ നിന്നും ഒരു തുള്ളി അടര്‍ന്നു താലിയില്‍ വീണു... പിന്നെ അവളാ നീളന്‍ താലിമാല എന്റെയും കഴുത്തിലൂടെ ഇട്ടു... ആ മാല ഞങ്ങളുടെ രണ്ടുപേരുടെയും കഴുത്തുകളിലായി തിളങ്ങിക്കിടന്നു... അവള്‍ എന്റെ വാക്കുകള്‍ സമ്മതിക്കുന്നപോലെ എന്നെ കെട്ടിപ്പിടിച്ച് തോളിലെ അവള്‍ ഉണങ്ങാന്‍ സമ്മതിക്കാത്ത മുറിവില്‍ ചുണ്ട് ചേര്‍ത്ത് നിന്നു..

ഞാനൊന്ന് ദീര്‍ഘമായി നിശ്വസിച്ചു.. പിന്നെ അവളുടെ മുടിയിഴകളില്‍ തഴുകി പതുക്കെ പറഞ്ഞു.. “...അതെയനൂ നമുക്ക് മരിക്കാം... എന്നിട്ട് വരും ജന്മങ്ങളില്‍ ആരും തേടി വരാനില്ലാത്ത വനാന്തരങ്ങളില്‍ വേഴാമ്പലുകളായി പിറവിയെടുക്കാം.. ജീവിതകാലം മുഴുവന്‍ ഒരിണ മാത്രമുള്ള വേഴാമ്പലുകള്‍... വാശിയോടെ ഇണചേരുന്ന മലമുഴക്കികള്‍.. എന്നിട്ട് ആരും എത്തിപ്പിടിക്കാത്ത ഉയരമുള്ള മരങ്ങളില്‍ കൂട് വയ്ക്കാം... അവിടെ നീയെന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും... നിങ്ങള്‍ക്കായി ഞാന്‍ ഇരതേടിപ്പോകുമ്പോള്‍ എന്റെ വഴിക്കണ്ണും നോക്കി നമ്മുടെ കുഞ്ഞുങ്ങളെ മാറോടടക്കി നീ കാത്തിരിക്കണം... പോകുന്ന വഴിയില്‍ ഞാന്‍ മരിച്ചുപോയാലും നീയും കുഞ്ഞുങ്ങളും എനിക്കൊപ്പം മരിക്കും.. അവിടെയും നിങ്ങളെ ഞാന്‍ തനിച്ചാക്കില്ല...”

പെട്ടന്ന് അനു ഉറക്കത്തില്‍ നിന്നെന്നപോലെ ഞെട്ടി.. എന്റെ നെഞ്ചില്‍ നിന്ന് മുഖമുയര്‍ത്താതെ പതുക്കെ പറഞ്ഞു... നേര്‍ത്ത സ്വരത്തില്‍ എന്നാല്‍ ദൃഡമായി ഓരോ വാക്കും എണ്ണിക്കൊണ്ട് പറയുന്നപോലെ..

“...നമുക്ക് മരിക്കണ്ട ദേവേട്ടാ... എനിക്കീ ജന്മത്തില്‍ത്തന്നെ എന്റെ ദേവേട്ടന്റെ കൂടെ ജീവിക്കണം... ദേവേട്ടന്റെ കുഞ്ഞുങ്ങളെ

💬 Comments

View all comments