0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 5.8K

നോക്കിയതൊന്നുവല്ല... പെട്ടന്ന്‍ തോന്നിയപ്പോ ബാഗും എടുത്തു പോന്നു അത്രേ ഉള്ളു... ഉണ്ടക്കണ്ണാ...” എന്റെ നോട്ടത്തിന്റെ തീക്ഷ്ണത കണ്ട് അവള്‍ പറഞ്ഞതും ഞാന്‍ ചിരിച്ചു.. ചെറിയൊരു പേടി നിഴലിച്ചിരുന്ന അവളുടെ മുഖം വിടര്‍ന്നു..

“...ഞാനതോര്‍ത്തില്ലഡാ... നീ പറഞ്ഞപോലെ എന്നും തിരക്കല്ലേ...??” എത്ര ഒതുക്കി വച്ചാലും അവളുടെ ഇന്ദുമുഖത്തിന് അഴക്‌ കൂട്ടാന്‍ പാറിവീഴുന്ന മുടിയിഴകളെ ഒതുക്കി ഞാന്‍ നെറുകയില്‍ ചുംബിച്ചു... ചുംബനം അകലുമ്പോള്‍ നിര്‍വൃതിയില്‍ കണ്ണുകളടച്ച അവളുടെ കണ്‍കോണില്‍ പൊഴിയാന്‍ വെമ്പി ഒരുതുള്ളി കണ്ണുനീര്‍ പൊടിച്ചു നിന്നു..

“...ഉം..” അവള്‍ പതിയെ മൂളി.. പിണക്കം അപ്പോഴും മാറിയിട്ടില്ല എന്ന് തോന്നി..  സാരിത്തുമ്പുയര്‍ത്തി അവള്‍ കണ്ണുകള്‍ തുടച്ചു..

“...എന്തായാലും വീട്ടിലേയ്ക്കായിട്ടു പോന്നതല്ലേ...?? ഇന്നെന്തായാലും നമ്മള്‍ ഒരുമിച്ച് അങ്ങോട്ട്‌ പോവുന്നു.. അതിനു മുന്നേ എന്റെ പ്രിയഭാര്യയുടെ പിണക്കം മാറ്റാന്‍ നമ്മളിപ്പോ ലുലുവില്‍ പോയി ഒരുമിച്ച് ലഞ്ച് കഴിക്കുന്നു, പിന്നെയൊരു സിനിമ, അല്‍പ്പം ഷോപ്പിംഗ്‌.. എല്ലാം കഴിഞ്ഞ് വൈകുന്നേരം തന്റെ വീട്ടിലേയ്ക്ക്... അന്ന് വിരുന്നിനു ചെന്നപ്പോ തന്റെ ബെഡ് കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹാ നിനക്കൊപ്പം അതില്‍ക്കിടന്നു കെട്ടിമറിയുന്നത്.. ഇന്നെന്തായാലും ആ മോഹം തീര്‍ക്കണം..” കള്ളച്ചിരിയോടെ ഞാന്‍ പറഞ്ഞതും അവളെന്റെ കവിളില്‍ നുള്ളി..

“...അയ്യടാ.. എപ്പോഴും ഈ ചിന്തയെ ഉള്ളൂ... കൊതിയന്‍...!!” അവളെന്റെ കൈത്തണ്ടയില്‍ പതുക്കെ നുള്ളിവലിച്ചു... നിമിഷാര്‍ദ്ധംകൊണ്ട് കരയുകയും അതിലും വേഗം പുഞ്ചിരിക്കുകയും, കുസൃതി കാണിക്കുകയും ചെയ്യുന്ന ഒരത്ഭുത ജന്മമാണ് അനു എന്ന്‍ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.. പക്ഷേ ഈ ഭാവപ്രകടനങ്ങളൊക്കെ എന്റെയടുത്ത് മാത്രമേ ഉള്ളൂ... മറ്റുള്ളവരുടെ മുന്‍പില്‍ ഒരു പാവം മിണ്ടാപ്പൂച്ച.. എന്റെയടുത്ത് കള്ളിപ്പൂച്ചയും..

“...അല്ലാ അപ്പോ എനിക്ക് മാറാന്‍ ഡ്രസ്സ് എടുത്താരുന്നോ..??”

💬 Comments

View all comments