0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 5.8K

ട്രാവല്‍ബാഗും വാനിറ്റിയും എടുത്ത് കൊണ്ട് ഞാന്‍ ചോദിച്ചു.. അവള്‍ വാനിറ്റി എന്റെ കൈയില്‍ നിന്ന് വാങ്ങി ഇടത്തെ തോളില്‍ തൂക്കി..

“...ഇല്ല... തനിച്ചു പോവാന്നു വിചാരിച്ചാ പോന്നേ... വേണോങ്കി ഒന്നോ രണ്ടോ ജോഡി വാങ്ങിയപ്പോരേ..??” അവള്‍ എനിക്കൊപ്പം നടന്നു... വിരലുകള്‍ എന്റെ ഇടത്തേ കൈവിരലുകളില്‍ കൊരുത്തു പിടിച്ചിരുന്നു... പിണക്കമൊക്കെ മാറി അവള്‍ ചിരിച്ചുകൊണ്ട് എനിക്കൊപ്പം ക്യാബിനു പുറത്തേയ്ക്ക് വരുന്ന കണ്ട് അക്കൌണ്ട് സെക്ഷനില്‍ നിന്ന ശ്രീനിധിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു... അവള്‍ കൈയ്യില്‍ പിടിച്ചിരുന്ന ഫയല്‍ കണ്ടപ്പോഴാണ് ചെയ്തുകൊണ്ടിരുന്ന ജോലിയെപ്പറ്റി ഞാനോര്‍ത്തത്.. അനുവിനോട് ഒരു നിമിഷത്തേയ്ക്ക് അനുവാദം വാങ്ങി, ബാഗ് കൈയില്‍കൊടുത്ത് ഞാന്‍ ശ്രീനിധിയുടെ അടുത്തേയ്ക്ക് ചെന്നു... അവളില്‍ പ്രതിഫലിച്ച ആശങ്കാഭാവം എന്റെയും അനുവിന്റെയും ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ മാറിയിരുന്നു..

ശ്രീനിധി തന്ന ഫയലില്‍ ഞാന്‍ പറഞ്ഞുകൊടുത്ത മാറ്റര്‍ ടൈപ്പ് ചെയ്ത് പ്രിന്റ്‌  എടുത്ത് വച്ചിരുന്നു.. ഗ്ലാസിട്ട അക്കൌണ്ട് സെക്ഷനില്‍ നിന്നുകൊണ്ട് ആ ഫയല്‍ വെരിഫൈ ചെയ്യുമ്പോള്‍ ഇടയ്ക്ക് ഞാന്‍ അനുവിനെ നോക്കി.. എന്റെ ക്യാബിനു മുന്നില്‍ “ദേവന്‍ രാജശേഖരന്‍” എന്ന്‍ സ്വര്‍ണ്ണലിപിയില്‍ എഴുതിയിരുന്നതില്‍ വിരലോടിച്ചു നില്‍ക്കുകയായിരുന്നു അവള്‍.. ഇംഗ്ലീഷില്‍ എഴുതിയ ഓരോ അക്ഷരത്തിനു മുകളിലൂടെയും വിരലോടിച്ച് അവള്‍ ഓരോന്നും ചുണ്ടുകള്‍ ചലിപ്പിച്ചു പറയുന്നത്  കണ്ട എനിക്ക് ചിരി വന്നു.. ഞാന്‍ ചുറ്റും നോക്കുമ്പോള്‍ ഓഫീസിലെ സ്റ്റാഫില്‍ പലരും കുട്ടിത്തം നിറഞ്ഞ അനുവിന്റെ പ്രവര്‍ത്തി നോക്കി നില്‍ക്കുകയിരുന്നു... അവരുടെയെല്ലാം ചുണ്ടുകളില്‍ ചിരി... ഗ്ലാസിട്ട ക്യാബിനുകള്‍ക്ക് അകത്തു നില്‍ക്കുന്ന ഞാനുള്‍പ്പടെ ഉള്ളവര്‍ക്ക് അവള്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയില്ലെങ്കിലും ചുണ്ടുകളുടെ ചലനം കൊണ്ട് അവള്‍ പറയുന്നത് മനസ്സിലാക്കാമായിരുന്നു.. എന്നാല്‍ മറ്റുള്ളവര്‍

💬 Comments

View all comments