0%
Chapter 1

ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ | Read All Parts | 👁 499 |

ആ പ്രേശ്നങ്ങൾ ദേവനെ ബാധിക്കരുത് എന്നു കരുതി ദേവന്റെ അച്ഛൻ ദേവനെ മാറ്റി നിർത്തി… പക്ഷെ അർജുൻ ആ പ്രേശ്നങ്ങൾ എല്ലാം കണ്ടാണ് വളർന്നത്…. ആ മനസ്സിൽ ഓരോ നിമിഷവും ശ്രീമംഗലത്തെ ഓരോരുത്തരോടും ഉള്ള പക ആയിരുന്നു…. എല്ലാവരും ശ്രീമംഗലത്തെ ദേവനെ സ്നേഹിക്കാൻ മത്സരിച്ചപ്പോൾ… അവനു ദേവനൊടുള്ള പക കൂടി.. ശ്രീമംഗലത്തെ സന്തോഷം ഓരോന്നായി കെടുത്താൻ ആയിരുന്നു അവന്റെ പദ്ധതി…. അതിന്റെ ഭാഗം ആയിരുന്നു നിങ്ങളുടെ മോനൂട്ടന്റെ മരണം പോലും…. ഹമീം സാർ പറയുന്നത് കേട്ട് ഞെട്ടി തരിച്ചു പോയി ഞാൻ… കസേരയുടെ കയ്യിൽ എന്റെ പിടി മുറുകി… ചെന്നിയിലെ ഞരമ്പുകൾ പിടഞ്ഞു വന്നു… കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ തല അനക്കി… ഇല്ല സാർ അജു അങ്ങനെ ചെയ്യില്ല… അജുവിനെയും മോനൂട്ടനേയും ഒന്നും ഞാൻ വേർതിരിച്ചു കണ്ടിട്ടില്ല സാർ… എല്ലാം എന്റെ അനിയന്മാരായാണ് ഞാൻ കണ്ടത്…. ശെരിയായിരിക്കും ദേവാ… പക്ഷെ സത്യത്തിന്റെ മുഖം അത് വികൃതമാണ് നീ കേട്ടിട്ടില്ലേ… കഴിഞ്ഞിട്ടില്ല ഇനിയും നീ അറിയാനുണ്ട് ഇവനെ കുറിച്ച്… അവന്റെ ആദ്യത്തെ ഇര നീ സ്നേഹിക്കുന്ന… അല്ല.. സ്നേഹിച്ചിരുന്ന പെണ്ണായിരുന്നു… ഞാൻ അങ്ങനെ പറയാൻ കാരണം എന്താണെന്നായിരിക്കും നീ ചിന്തിക്കുന്നതല്ലേ… എന്റെ മനസ്സ് വായിച്ച പോലെ ഹമീം സാർ പറഞ്ഞു... എന്നോട് കഥകൾ എല്ലാം മാണിക്യൻ പറഞ്ഞു… ഞാൻ അടുത്തിരുന്ന മാണിക്യനെ നോക്കി… അവൻ അതേ എന്ന അർത്ഥത്തിൽ തല കുലുക്കി.. ആദിയെ ട്രാപ്പിലാക്കാൻ അവൻ കണ്ടെത്തിയ വഴി ആയിരുന്നു വരുൺ…അർജുന്റെയും വരുണിന്റെയും അമ്മ വീടുകൾ അടുത്തായിരുന്നു അത് കൊണ്ട് തന്നേ ചെറുപ്പം തൊട്ടേ അവർ സുഹൃത്തുക്കളും ആയിരുന്നു … അതേ അർജുന് അവന്റെ അച്ഛൻ വീട്ടുകാരായ ഞങ്ങളോട് അത്ര അടുപം ഇല്ലായിരുന്നു.. എന്നാൽ അവന്റെ അനിയൻ അരുൺ നേരെ മറിച്ചായിരുന്നു… അവൻ ഞങ്ങളുടെ കൂടെ തന്നേ ആയിരുന്നു… അർജുൻ പക്ഷെ ഒരു പുസ്തക പുഴു എന്നാണ് ഞങ്ങൾ പറഞ്ഞു കൊണ്ടിരുന്നത്… ഞാൻ ഓർത്തു... ഹമീം സാർ പറഞ്ഞു കൊണ്ടിരുന്നത് തുടർന്നു… നിന്നെയും ആദിയെയും അത്ര പെട്ടെന്നൊന്നും പിരിക്കാൻ പറ്റില്ല എന്നവന് അറിയാമായിരുന്നു… പക്ഷെ.. അവന്റെ ഉള്ളിലെ ക്രിമിനൽ മൈൻഡ് ഉണർന്നത് അവിടെയാണ്… ഏതൊരാണും തകർന്നു പോകുന്ന അവസരം ഏതാണെന്നു അറിയ്യോ… താൻ സ്നേഹിക്കുന്ന പെണ്ണ് മറ്റൊരാളെ ആണ് സ്നേഹിക്കുന്നതു എന്നറിയുമ്പോൾ… ഇവിടെ അതിനുള്ള അവസരത്തിനു വേണ്ടി അവൻ കാത്തിരുന്നു…. ദേവനും ആദിക്കും ഇടയിലേക്ക് വരുണിനെ കൊണ്ട് വന്നത് അർജുനാണ്…കൃത്യമായി പറഞ്ഞാൽ ഇപ്പോൾ അർജുന്റെ മിക്ക കേസുകളിലും ഉള്ള അവന്റെ ക്രൈം പാർട്ണർ…. അവൻ ആദ്യം ആദിയുടെ സുഹൃത്തായി… പിന്നെ കാമുകനും… ഒരു പെണ്ണിന്റെ മനസ്സിനെ കൃത്യമായി നിയന്ത്രണത്തിൽ കൊണ്ട് വരാൻ ഉള്ള എല്ലാ വിദ്യയും കയ്യിലുണ്ടായിരുന്ന വരുണിനു ആദിയെ മയക്കി എടുക്കാൻ വല്ല്യ പ്രയാസം ഒന്നുമുണ്ടായിരുന്നില്ല….അല്ലെങ്കിൽ ദേവൻ ആ സമയത്തു ആദിയോട് കാണിച്ച

💬 Comments

View all comments