Chapter Title : ദേവരാഗം 17 [ദേവന്] [Climax]
ജീവിതത്തിൽ ഉണ്ടെങ്കിലല്ലേ….ദേവന് ആപത്തു സംഭവിക്കൂ…. അമ്മയെ നോക്കിയാണ് ഞാൻ പറഞ്ഞതും അമ്മയുടെ മുഖം കുനിയുന്നത് ഞാൻ കണ്ടു…. പുച്ഛവും സങ്കടവുമൊക്കെ കൊണ്ട് എന്റെ കവിളുകൾ വിറച്ചു...
അമ്മയും ഒരു പെണ്ണല്ലേ അമ്മേ… അമ്മയ്ക്കും പെൺ മക്കളില്ലേ…. ഈ മുത്തിന്റെ ജാതക ദോഷം കൊണ്ടാണോ… കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോ സഞ്ജുവിന് ആക്‌സിഡന്റ് ഉണ്ടായതു….അത് മുത്തിനെ കല്യാണം കഴിച്ച കൊണ്ടാണെന്നു പറഞ്ഞു സഞ്ജുവിന്റെ വീട്ടുകാർ മുത്തിനെ കൊണ്ട് വീട്ടിലാക്കിയിരുന്നേൽ അമ്മ എന്ത് പറഞ്ഞേനെ….
അതൊക്കെ പോട്ടെ അമ്മയുടെ ജാതക ദോഷം കൊണ്ടായിരുന്നോ അമ്മേ നമ്മുടെ മോനൂട്ടൻ പോയത്…. അതും പറഞ്ഞു അച്ഛൻ അമ്മയെ ഉപേക്ഷിച്ചോ…?? എന്റെ ഉള്ളിലെ ദേഷ്യം കൊണ്ട് പുറത്തു വന്ന വാക്കുകളൊക്കെയും അമ്മയെ വേദനിപ്പിക്കുന്നവ ആണെന്ന് എനിക്കറിയാമായിരുന്നു…. പക്ഷെ… എന്റെ അനു വേദനിച്ചതിനു… വേദനിപ്പിച്ചതിനു അത്രയെങ്കിലും എനിക്ക് ചോദിക്കണമെന്ന് തോന്നി...
""പറഞ്ഞു കഴിഞ്ഞോ ദേവാ നീയ്…എന്നെ വേദനിപ്പിച്ചു തൃപ്തി ആയോ നിനക്ക്… അമ്മയുടെ ഇടറിയ ശബ്ദം… നിറഞ്ഞ കണ്ണുകൾ…."""മനസ്സ് നീറുന്നു….ഇല്ല അതിനും മുകളിൽ അനുവിന്റെ അലറിയുള്ള കരച്ചിൽ… രണ്ടു സ്ത്രീകൾ… ഏതൊരു പുരുഷന്റെയും ജീവിതത്തിന്റെ ഭാഗമായ രണ്ടു സ്ത്രീകൾ… ഒരാൾ ജീവൻ തന്നു ഭൂമിയിലേക്ക് അയക്കുന്നു… അവരുടെ മുല പാലിലൂടെ ജീവൻ പകർന്നു വളർത്തുന്നു….അടുത്തയാൾ…
ജനിച്ചതിന്റെയും ജീവിക്കുന്നതിന്റെയും അവസ്ഥാന്തരങ്ങളിൽ താങ്ങായി കൂടെ നിൽക്കേണ്ടുന്നവൾ… ജീവനെ സംരക്ഷിക്കുന്നവൾ… പുതിയൊരു ജീവനന്റെ സൃഷ്ടിക്കായി … സ്വന്തം ജീവിതം പകുത്തു തരുന്നവൾ…. രണ്ടു തട്ടിലല്ല സ്ഥാനം ഒരേ തട്ടിൽ…...
"""മറ്റൊരുവനായി കണ്ടെത്തിയ പെണ്ണിനെ… അവനെ സ്നേഹിച്ചു കൊണ്ടിരുന്ന പെണ്ണിനെ… അവനുപേക്ഷിച്ചു പോയപ്പോൾ കുടുംബത്തിന്റെ അഭിമാനത്തിന് വേണ്ടി… സ്വന്തം മകനെ
💬 Comments
View all comments