0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2185

അവസ്ഥ എന്തായിരിക്കും…… ഹോസ്പിറ്റലിന്റെ കോറിഡോറിലൂടെ ഒരു ഭ്രാന്തിയെ പോലെ അലറി കരഞ്ഞോടിയ അനു മാണിക്യന്റെ മുൻപിലേക്കാണ് എത്തിയത്… അവൻ അവളെയും അച്ഛനെയും കൂട്ടി വീട്ടിൽ കൊണ്ട് ചെന്നാക്കി…. ജീപ്പിൽ നിന്നും ഇറങ്ങി എല്ലാം തകർന്നവളെ പോലെ നടന്നു പോയ അനുവിനെ ഞാൻ എന്റെ മനസ്സിൽ കണ്ടു….

മണിക്യാ എന്റെ വാവ…. നിറഞ്ഞ കണ്ണുകൾക്കപ്പുറം മാണിക്യന്റെ രൂപം അവ്യക്തമാകുന്നത് പോലെ എനിക്ക് തോന്നി...തല പൊട്ടി പിളരുന്നു … നെഞ്ചിനുള്ളിലെ വിങ്ങൽ പുറത്തേക് തെറിച്ചു പൊട്ടുമെന്ന് തോന്നി…..ഇടം കൈ മടക്കി നെറ്റിയിലേക് വെച്ച് കണ്ണുകൾ ഇറുക്കി അടച്ചു….

പിന്നീട് മാണിക്യൻ പറഞ്ഞ കാര്യങ്ങൾ ഒക്കെയും ഒരു അശരീരി പോലെയാണ് ഞാൻ കേട്ടത്….

പിറ്റേ ദിവസം ഐ സി യു വിൽ നിന്നു മുറിയിലേക് ഷിഫ്റ്റ്‌ ചെയ്തതും.,. എനിക്ക് ഡിസ്ചാർജ് വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു….സഞ്ജുവും മുത്തും അടക്കം എല്ലാവരും മിനിമം ഒരാഴ്ചയെങ്കിലും കഴിഞ്ഞേ വിടാൻ പറ്റു എന്നു ശടിച്ചു….

ചാടിയെണീറ്റു….സൈഡിൽ ഉണ്ടായിരുന്ന ഗ്ലൂക്കോസ് സ്റ്റാൻഡ് ചവുട്ടി മറിചിട്ടാണ് ദേഷ്യം തീർത്തത്…. കയ്യിൽ കുത്തിയിരുന്ന ക്യാനുല വലിച്ചു പറിച്ചു ഡെസ്റ്റ് ബിന്നിലേക് ഇട്ടു….

"""മണിക്യാ കാറെടുക്.,..""

ഇനി ആര് പറഞ്ഞിട്ടും കാര്യമില്ല എന്നറിയാവുന്ന മാണിക്യൻ കാറിന്റെ കീയും എടുത്തു എന്റെ കൂടെ ഇറങ്ങാൻ തയ്യാറായി...

മുത്തു വന്നെന്നെ തടയാൻ ശ്രെമിച്ചു…
ദേവേട്ട… ദേവേട്ടനെ ഞാൻ വിടില്ല…മുത്തു വന്നെന്നെ ചുറ്റി പിടിച്ചു….""മുത്തേ മാറി നിക്ക്… "" അലറുക ആയിരുന്നു ഞാൻ...
അമ്മയും മുറിയിൽ തന്നേ ഉണ്ടായിരുന്നു…

എന്തിനാ എന്നെ തടയുന്നെ…. ഇനി ആരുടേയും ജാതക ദോഷം കൊണ്ട് ദേവൻ ചാകാൻ ഒന്നും പോകുന്നില്ല…. അവളെന്റെ

💬 Comments

View all comments