0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2183

വന്നു എന്നെയും അനുവിനെയും നോക്കി….കയ്യിൽ പിടിച്ചു നോക്കിയതും ഞങ്ങൾക്ക് രണ്ടു പേർക്കും ജീവനുണ്ടെന്നു മനസ്സിലായി പെട്ടെന്ന് തന്നേ എന്നെയും അനുവിനെയും ജീപ്പിൽ കയറ്റി… ഹോസ്പിറ്റലിലേക് പാഞ്ഞു…. അനു വിനു ബിപി കുറഞ്ഞു ബോധം നഷ്ടമായതു ആയിരുന്നു… എന്നെ നേരെ കൊണ്ട് വന്നു ICU വിലേക്കാണ് കയറ്റിയത്… നെഞ്ചിൽ ബുള്ളറ്റ് തറച്ച മുറിവിൽ നിന്നും ഒരുപാടു രക്തം പോയിരുന്നു….

എന്നെ കൊണ്ട് വരുമ്പോൾ മുത്തു ഹോസ്പിറ്റലിൽ തന്നേ ഉണ്ടായിരുന്നു… അവൾ തന്നേ ആണ് വീട്ടിലേക്കു വിളിച്ചറിയിച്ചതും… അമ്മ ഹോസ്പിറ്റലിൽ വരുമ്പോളേക്കും അനുവിന്റെ അമ്മയും.. അച്ഛനും ഹോസ്പിറ്റലിൽ എത്തിയിരുന്നു…

അവർ പരസ്പരം കണ്ടതും… മുൻപ് ഫോണിൽ വിളിച്ചു വഴക്ക് കൂടിയത് മുഴുവൻ നേരിട്ടായി…

""നിന്റെ മോളെ താലി കെട്ടിയതു മുതൽ എന്റെ മോന്റെ കണ്ടക ശെനി തുടങ്ങി "" അമ്മ യുടെ ആവലാതികൾ അനുവിന്റെ അമ്മയുടെ നേരെ ആയിരുന്നു

""എൻറെ മോൾക്ക്‌ പിന്നെ ശുക്ര ദശയാണല്ലോ…."" അനുവിന്റെ അമ്മയും തിരിച്ചു പറഞ്ഞു… അനുവിന്റെ അച്ഛൻ അവളുടെ അമ്മയെ പിടിച്ചു മാറ്റി കൊണ്ട് പോകുന്നത് വരെ അവർ പരസ്പരം വാക്കേറ്റം നടത്തി കൊണ്ടിരുന്നു…

അനുവിന് ബോധം വന്നപ്പോൾ എന്നെ കാണണം എന്ന് വാശി പിടിച്ചു.. പക്ഷെ അവളുടെ അമ്മ സമ്മതിച്ചില്ല…എന്നെ കാണാൻ അലറി കരഞ്ഞു ബഹളം വെച്ച അനുവിനോട് നീ ഒരിക്കലും എന്റെ മകന്റെ ജീവിതത്തിലേക്കു വരരുത്…. ഇനിയും ഒരു ഭാഗ്യ പരീക്ഷണത്തിന് ഒരുക്കം അല്ല എന്നും അവളുടെ മുഖത്തു നോക്കി എന്റെ അമ്മ പറഞ്ഞു… എന്നറിഞ്ഞപ്പോൾ…. എന്റെ ഹൃദയം ചീന്തി എറിഞ്ഞ പോലെ ആണ് തോന്നിയത് അപ്പോൾ എന്റെ പെണ്ണിന്റെ

💬 Comments

View all comments