0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2.2K

കൂടെ രണ്ടു പേരെയും… അതിന്റെ പിന്നിൽ ഇവനും കൂട്ടുകാരും ആണ്…. ആ കേസിന്റെ പുറകിൽ ഈ അർജുന്റെ പിന്നിൽ ഞാൻ ഉണ്ടായിരുന്നു…. ആ കേസിനു പിന്നാലെ പോയപ്പോൾ മറ്റൊന്ന് കൂടി ഞാൻ അറിഞ്ഞു… പണമുണ്ടാക്കാൻ എന്ത് നെറികെട്ട പണിയും ചെയ്യാൻ ഒരു മടിയും ഇല്ലാത്തവൻ ആണ് ഇവനെന്നു..

ശ്രീമംഗലത്തെ ദേവന്റെ സൗഭാഗ്യങ്ങളോടുള്ള അടങ്ങാത്ത അസൂയ ആയിരുന്നു ഈ അർജുന് …പണം ഉണ്ടാക്കാനുള്ള കുറുക്ക് വഴികൾ തേടിയ ഇവന് കുറെ സൗഹൃദങ്ങളും കിട്ടി… കള്ളും പെണ്ണും കഞ്ചാവും… എല്ലാം ചേർന്നുള്ള ലൈഫ്…..ആരുമറിയാത്ത ഇവന്റെ ബാംഗ്ലൂർ കണക്ഷൻസിനെ കുറിച്ചും എനിക്ക് അറിവ് കിട്ടിയത് അവിടെ നിന്നാണ്…. ബാംഗ്ലൂർ ഒരു വൻ തോക്കിന്റെ മകളെ പ്രേമിച്ചു അവളെ ഹോട്ടലിൽ കൊണ്ട് പോയി ഇവനും ഇവന്റെ ഫ്രണ്ട്സും കൂടെ നശിപ്പിച്ചു….അത് വീഡിയോ എടുത്തു ആ പെണ്ണിന്റെ അച്ഛനെ ബ്ലാക്ക് മെയിൽ ചെയ്തു കുറച്ചു പണം തട്ടി പക്ഷെ ആ പെണ്ണ് കേറി സൂയിസൈഡ് ചെയ്തു… അതിൽ പോലീസ് പിടിക്കുമെന്ന് കണ്ടപ്പോൾ ഇവൻ ഗൾഫിലേക് കടന്നു… അവനെ കുറിച്ച് നിങ്ങൾ ആരും അന്വേഷിച്ചു ചെല്ലാതിരിക്കാൻ അവൻ വീട്ടിലെ കാര്യങ്ങൾ ഒന്നും ഒരു മുടക്കവും കൂടാതെ നടത്തി കൊണ്ടിരുന്നു…

അങ്ങനെ കുറച്ചു മാസങ്ങൾ അവൻ ഗൾഫിൽ നിന്നു.. അപ്പോളും അവന്റെ ഇവിടെയുള്ള വരുൺ അടക്കമുള്ള ബന്ധങ്ങളുമായി അടുപ്പത്തിൽ തന്നേ ആയിരുന്നു…ഇവിടെ വരുമ്പോൾ ഒക്കെ അവരുടെ കൂടെ കൂടി….. പിന്നെ അറിയാല്ലോ… പണം എറിയാൻ ഉണ്ടെങ്കിൽ സൗഹൃദങ്ങൾക്കു പഞ്ഞം ഉണ്ടാവില്ലല്ലോ… അവന്റെ പണത്തിനും പാർട്ടികൾക്കും വേണ്ടി അവനെ അറിയുന്ന കൂട്ടുകാർ… വരുൺ അടക്കം നിന്റെ പേര് പറഞ്ഞു

💬 Comments

View all comments