Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]
എരി കേറ്റി കൊടുത്തു കൊണ്ടിരുന്നു….
കാരണം അവന്റെ മനസ്സിലെ വലിയൊരു എതിരാളി ദേവൻ തന്നേ ആയിരുന്നു… നിങ്ങളുടെ വളർന്നു വരുന്ന ബിസ്സിനെസ്സുകൾ… സമ്പാദ്യം എല്ലാം അവനിൽ കൂടുതൽ വൈരാഗ്യം വർധിപ്പിച്ചു കൊണ്ടിരുന്നു… നിങ്ങളെ തകർക്കാൻ പല വഴികൾ തേടുന്നതിനിടയിൽ യാദൃശ്ചികമായി കണ്ടതാണ് അനുപമയെ…. അവന്റെ മനസ്സിൽ ഉറങ്ങി കിടന്ന പഴയ അസുരൻ വീണ്ടും ഉണർന്നു… കൂടെ വരുൺ കൂടെ ആയപ്പോൾ… അവർ പുതിയ പ്ലാനുകൾ ഉണ്ടാക്കി…അറിഞ്ഞോ അറിയാതെയോ അനുവിനെ അർജുന്റെ കാമുകി ആക്കാൻ ആദിയും ഒരു കാരണമായി….പക്ഷെ അവരുടെ ആവശ്യങ്ങൾ പലതായിരുന്നു.. ഒന്ന് ദേവനെ തളർത്തുക, രണ്ടു പണം, മൂന്നു ശ്രീമംഗലം തറവാടിനെ നാട്ടുകാരുടെ മുൻപിൽ അപമാനിക്കുക….
തറവാടിനെ അപമാനിച്ചിട്ടെന്തു കാര്യം സാർ… അവന്റെയും കൂടെ തറവാട് അല്ലെ…
അവൻ പറയുന്നത് അവനും കൂടെ അനുഭവിക്കേണ്ടുന്ന സ്വത്തുക്കൾ ആണ് നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ്…
ഇല്ല സാർ അതിനു… ഞങ്ങളുടെ കുടുംബ സ്വത്തു ഭാഗം വെച്ചതാണ്… അച്ഛനെക്കാളും ചെറിയച്ഛനെക്കാളും സ്വത്തു കയ്യടക്കിയത് ഈ അജുവിന്റെ അച്ഛൻ തന്നെയാണ്… എന്റെ ചെറുപ്പത്തിൽ അതിനു വേണ്ടി അച്ഛന്റെ കുടുംബക്കാർ പരസ്പരം… പ്രേശ്നങ്ങളും ഉണ്ടായിട്ടുണ്ട്… ആ പ്രേശ്നങ്ങൾ ഒന്നും എന്നെ ബാധിക്കാതിരിക്കാൻ ആണ് ചെറുപ്പത്തിൽ.. എന്നെ അമ്മ വീട്ടിൽ നിർത്തിയത് പോലും…
ആ പ്രേശ്നങ്ങൾ ദേവനെ ബാധിക്കരുത് എന്നു കരുതി ദേവന്റെ അച്ഛൻ ദേവനെ മാറ്റി നിർത്തി… പക്ഷെ അർജുൻ ആ പ്രേശ്നങ്ങൾ എല്ലാം കണ്ടാണ് വളർന്നത്…. ആ മനസ്സിൽ ഓരോ നിമിഷവും ശ്രീമംഗലത്തെ ഓരോരുത്തരോടും ഉള്ള പക ആയിരുന്നു…. എല്ലാവരും ശ്രീമംഗലത്തെ ദേവനെ സ്നേഹിക്കാൻ മത്സരിച്ചപ്പോൾ… അവനു ദേവനൊടുള്ള പക കൂടി..
💬 Comments
View all comments