0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2.2K

ശ്രീമംഗലത്തെ സന്തോഷം ഓരോന്നായി കെടുത്താൻ ആയിരുന്നു അവന്റെ പദ്ധതി…. അതിന്റെ ഭാഗം ആയിരുന്നു നിങ്ങളുടെ മോനൂട്ടന്റെ മരണം പോലും….

ഹമീം സാർ പറയുന്നത് കേട്ട് ഞെട്ടി തരിച്ചു പോയി ഞാൻ… കസേരയുടെ കയ്യിൽ എന്റെ പിടി മുറുകി… ചെന്നിയിലെ ഞരമ്പുകൾ പിടഞ്ഞു വന്നു… കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ തല അനക്കി…

ഇല്ല സാർ അജു അങ്ങനെ ചെയ്യില്ല… അജുവിനെയും മോനൂട്ടനേയും ഒന്നും ഞാൻ വേർതിരിച്ചു കണ്ടിട്ടില്ല സാർ… എല്ലാം എന്റെ അനിയന്മാരായാണ് ഞാൻ കണ്ടത്….

ശെരിയായിരിക്കും ദേവാ… പക്ഷെ സത്യത്തിന്റെ മുഖം അത് വികൃതമാണ് നീ കേട്ടിട്ടില്ലേ…

കഴിഞ്ഞിട്ടില്ല ഇനിയും നീ അറിയാനുണ്ട് ഇവനെ കുറിച്ച്… അവന്റെ ആദ്യത്തെ ഇര നീ സ്നേഹിക്കുന്ന… അല്ല..
സ്നേഹിച്ചിരുന്ന പെണ്ണായിരുന്നു…

ഞാൻ അങ്ങനെ പറയാൻ കാരണം എന്താണെന്നായിരിക്കും നീ ചിന്തിക്കുന്നതല്ലേ…

എന്റെ മനസ്സ് വായിച്ച പോലെ ഹമീം സാർ പറഞ്ഞു...

എന്നോട് കഥകൾ എല്ലാം മാണിക്യൻ പറഞ്ഞു… ഞാൻ അടുത്തിരുന്ന മാണിക്യനെ നോക്കി… അവൻ അതേ എന്ന അർത്ഥത്തിൽ തല കുലുക്കി..

ആദിയെ ട്രാപ്പിലാക്കാൻ അവൻ കണ്ടെത്തിയ വഴി ആയിരുന്നു വരുൺ…അർജുന്റെയും വരുണിന്റെയും അമ്മ വീടുകൾ അടുത്തായിരുന്നു അത് കൊണ്ട് തന്നേ ചെറുപ്പം തൊട്ടേ അവർ സുഹൃത്തുക്കളും ആയിരുന്നു …

അതേ അർജുന് അവന്റെ അച്ഛൻ വീട്ടുകാരായ ഞങ്ങളോട് അത്ര അടുപം ഇല്ലായിരുന്നു.. എന്നാൽ അവന്റെ അനിയൻ അരുൺ നേരെ മറിച്ചായിരുന്നു… അവൻ ഞങ്ങളുടെ കൂടെ തന്നേ ആയിരുന്നു… അർജുൻ പക്ഷെ ഒരു പുസ്തക പുഴു എന്നാണ് ഞങ്ങൾ പറഞ്ഞു കൊണ്ടിരുന്നത്… ഞാൻ ഓർത്തു...

ഹമീം സാർ പറഞ്ഞു കൊണ്ടിരുന്നത്

💬 Comments

View all comments