0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2.2K

തുടർന്നു…

നിന്നെയും ആദിയെയും അത്ര പെട്ടെന്നൊന്നും പിരിക്കാൻ പറ്റില്ല എന്നവന് അറിയാമായിരുന്നു… പക്ഷെ.. അവന്റെ ഉള്ളിലെ ക്രിമിനൽ മൈൻഡ് ഉണർന്നത് അവിടെയാണ്…

ഏതൊരാണും തകർന്നു പോകുന്ന അവസരം ഏതാണെന്നു അറിയ്യോ… താൻ സ്നേഹിക്കുന്ന പെണ്ണ് മറ്റൊരാളെ ആണ് സ്നേഹിക്കുന്നതു എന്നറിയുമ്പോൾ… ഇവിടെ അതിനുള്ള അവസരത്തിനു വേണ്ടി അവൻ കാത്തിരുന്നു….

ദേവനും ആദിക്കും ഇടയിലേക്ക് വരുണിനെ കൊണ്ട് വന്നത് അർജുനാണ്…കൃത്യമായി പറഞ്ഞാൽ ഇപ്പോൾ അർജുന്റെ മിക്ക കേസുകളിലും ഉള്ള അവന്റെ ക്രൈം പാർട്ണർ….

അവൻ ആദ്യം ആദിയുടെ സുഹൃത്തായി… പിന്നെ കാമുകനും… ഒരു പെണ്ണിന്റെ മനസ്സിനെ കൃത്യമായി നിയന്ത്രണത്തിൽ കൊണ്ട് വരാൻ ഉള്ള എല്ലാ വിദ്യയും കയ്യിലുണ്ടായിരുന്ന വരുണിനു ആദിയെ മയക്കി എടുക്കാൻ വല്ല്യ പ്രയാസം ഒന്നുമുണ്ടായിരുന്നില്ല….അല്ലെങ്കിൽ ദേവൻ ആ സമയത്തു ആദിയോട് കാണിച്ച ചെറിയ അകൽച്ച വരുൺ മുതലെടുത്തു എന്നു തന്നേ പറയാം…

ദേവന് ഓർമ്മയുണ്ടോ?? നീ എന്നാണ് ആദിയും വരുണുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞതെന്നു…

""ങ്ങും.. ഓർമയുണ്ട്… ""ഒരിക്കലും മറക്കാൻ പറ്റാത്ത ആ രാത്രി…. എന്റെ മനസ്സിലേക്ക് വന്നു….

എന്നോട് മാണിക്യൻ പറഞ്ഞിരുന്നു… വരുണിന്റെ കൂടെ ആദിയെ കണ്ട ആ രാത്രി…അന്നാണ്‌ ദേവന്റെ മനസ്സ് തകർന്നു പോയതെന്ന്...

""ദേവനറിയ്യോ.. അത് പോലും ഇവന്റെ പ്ലാനിങ് ആയിരുന്നു…ഈ അർജുന്റെ ""

""ഇല്ല സാർ ഞാൻ വിശ്വസിക്കില്ല… എങ്ങനെ ഒരാൾക്ക് അതൊക്കെ പ്ലാൻ ചെയ്യാൻ പറ്റും…??? """എന്റെ സംശയം അതായിരുന്നു…

""ദേവനൊടുള്ള സ്നേഹമില്ലായ്മ കൊണ്ടല്ല ആദി വരുണിനോട് അടുത്തതെന്നു അർജുന് അറിയാമായിരുന്നു… വീണ്ടും ദേവനെ കണ്ടാലോ സംസാരിച്ചാലോ… വരുൺ ഉണ്ടാക്കിയെടുത്ത പ്രേമം തകരും എന്നും അർജുന് മനസ്സിലായി… അങ്ങനെ

💬 Comments

View all comments