Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]
മുങ്ങിയാൽ… പറഞ്ഞുറപ്പിച്ച വിവാഹം നടത്താൻ ആവാതെ നാട്ടുകാരുടെ മുൻപിൽ ശ്രീമംഗലം തറവാട്ടുകാർ നാണം കെടും കൂടെ ദിവ്യയുടെ കല്യാണവും മുടങ്ങും എന്നവൻ കണക്കു കൂട്ടി…
അത് കൊണ്ട് തന്നേ ആണ് ദിവ്യയുടെ കല്യാണം നടത്തുന്ന കൂട്ടത്തിൽ അവന്റെ കല്യാണവും നടത്താൻ ദേവന്റെ മേമ്മയെ കൊണ്ട് ദേവന്റെ അച്ഛനോട് പറയിപ്പിച്ചത്… അവരുടെയൊക്കെ മുന്നിൽ അർജുൻ നല്ലവനായ മോൻ ആണല്ലോ…
പക്ഷെ അവൻ വിചാരിച്ച പോലെ വിവാഹത്തിന് മുൻപ് അവനു പണം ലഭിച്ചില്ല… മാത്രമല്ല… അർജുനും കൂട്ടുകാരും കൂടെ പിടിച്ചു കൊണ്ട് ഒരു മാർവാടിക്കു വിക്കാൻ കൊണ്ട് പോയ ആനി രക്ഷപെട്ടു പോയി എന്നു അർജുന് വിവരം ലഭിച്ചു… ഇനിയും നാട്ടിൽ നിന്നാൽ പോലീസ് പൊക്കും എന്നു ഭയന്നാണ് പിറ്റേ ദിവസം രാവിലെ അവൻ ഇവിടെ നിന്നും കടന്നു കളയുന്നത്…..
പക്ഷെ ഇവന്റെ പുറകെ തന്നേ കേരള പോലീസിന്റെ ആളുകൾ ഉള്ളത് ഇവൻ അറിഞ്ഞില്ല… ഞങ്ങൾക്ക് ഇവനെ മാത്രം പൂട്ടിയാൽ പോരായിരുന്നു… ഇവന്റെ പിന്നിലുള്ള വലിയൊരു കണ്ണിയെ തന്നേ പൂട്ടേണ്ടി ഇരുന്നു… അതിനായിട്ടാരുന്നു ഞങ്ങളുടെ ശ്രമം.. അതു കൊണ്ട് തന്നെയാണ് ഇവനെ കുറിച്ച് വിവരങ്ങൾ അറിഞ്ഞിട്ടും ഞാൻ ദേവനെ ഒന്നും അറിയിക്കാതിരുന്നത്…
പോലീസും ആരും ഇവനെ അന്വേഷിക്കാതിരുന്നപ്പോൾ പ്രേശ്നങ്ങൾ എല്ലാം ഒതുങ്ങി എന്നു ഇവൻ വിചാരിച്ചു… മാത്രമല്ല ആ പെണ്ണിനെ ഇവന്റെ കൂട്ടുകാർ ചേർന്ന് വീണ്ടും പിടി കൂടി… കാണാതായി എന്നു പരാതി കിട്ടിയ പെണ്ണിനെ പിന്നെ കണ്ടു കിട്ടുന്നത്… ഒരു റെയിൽ പാളത്തിൽ ചിന്ന ഭിന്നമായ നിലയിൽ ആണ്… അയാൾ ഒരു നിമിഷം നിർത്തി…
ഇതെല്ലാം കേട്ട് ഞാൻ
💬 Comments
View all comments