0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2.2K

തരിച്ചു നിക്കുക ആയിരുന്നു….

ഇവന്റെ കഥ അവിടം കൊണ്ടും തീർന്നില്ല…….ഇവിടെ നിന്നു ഓടി പോയതിനു ശേഷം വീട്ടിലേക്കു ബന്ധപെട്ടില്ലെങ്കിലും… ഇവൻ ഇവന്റെ കൂട്ടുകാരെ ബന്ധ പെട്ടു കൊണ്ടിരുന്നു… അങ്ങനെ ആണ് ദേവൻ അനുവിനെ വിവാഹം കഴിച്ച കാര്യം ഇവൻ അറിയുന്നത്…. അത് അവനു വലിയ അടിയായിരുന്നു… അവൻ ചെയ്ത പ്രവർത്തി മൂലം ശ്രീമംഗലം തറവാട് നാണം കെടും എന്നു കരുതിയിടത്തു….. നാട്ടുകാരുടെ മുന്നിൽ അഭിമാനം ആയി മാറിയത് അവനു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു… പിന്നെ അവനു ഒളിച്ചു താമസിച്ചിരുന്നിടത്തു ഇരുപ്പുറച്ചില്ല…. മനസ്സിൽ പലതും കണക്കു കൂട്ടി കൊണ്ടാണ് അവൻ നാട്ടിലേക്കു തിരിച്ചു വന്നത്… അവൻ ആദ്യം വന്നത്… ശ്രീമംഗലം കൺസ്ട്രക്ഷൻസിന്റെ പണി നടന്നു കൊണ്ടിരിക്കുന്ന സൈറ്റിലേക് ആണ്…. ആരും അറിയാതെ സൈറ്റിൽ കയറി പറ്റിയ അവൻ… സൈറ്റിൽ പണിയെടുത്തു കൊണ്ടിരുന്ന ഒരു സ്ത്രീയെ മുകളിലെ നിലയിൽ നിന്നും തള്ളി താഴെയിട്ടു…. അങ്ങനെ ആ സൈറ്റിൽ ഒരപകടം പറ്റിയാൽ അത് ദേവന്റെ കമ്പനിയെ നന്നായി ബാധിക്കും എന്നു അവൻ കണക്കു കൂട്ടി...

""നോ…."" ഞാൻ അലറി കൊണ്ട് ചാടി എഴുന്നേറ്റു….

""അതാണ് ദേവൻ സത്യം…"" ഇപ്പോളും icu വിൽ മരണവുമായി മല്ലടിച്ചു കിടക്കുന്ന ആ സ്ത്രീ… അത് ഇവന്റെ കൈ കൊണ്ടാണ്….""

കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ ചുവരിലൂടെ താഴേക്കു നിരങ്ങി വീണ എന്നെ മാണിക്യന്റെ കൈകൾ താങ്ങി...

അവന്റെ അടുത്ത ലക്ഷ്യം ആദി ആയിരുന്നു…. ദേവൻ ആദി യെ ഉപേക്ഷിച്ചെങ്കിലും ആദിയുടെ മനസ്സിൽ അപ്പോളും ദേവൻ ആണ് ഉള്ളതെന്ന സത്യം അർജുൻ മനസ്സിലാക്കിയിരുന്നു…. ആദിയുടെ മനസ്സിൽ പക നിറച്ചു… അവളെ

💬 Comments

View all comments