0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2.2K

അത്…. അരുണിന്റെ കയ്യും പിടിച്ചു അഴികൾക്കടുത്തേക് വന്ന മേമ്മ എന്നെ കെട്ടി പിടിച്ചു…

""അജൂ… നിന്നെ അവസാനമായി കാണാൻ ആണ് അമ്മ വന്നത്… ദാ ഇതും എന്റെ മകൻ ആണ് എന്റെ ദേവൻ… ഇവനെ നീ കൊല്ലാൻ നോക്കി എന്നറിഞ്ഞ നിമിഷം നീ എന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു… ഇനി ഇങ്ങനൊരു മകൻ എനിക്കില്ല… നീ ഓരോരുത്തരോടും ചെയ്ത ക്രൂരതകൾ അറിഞ്ഞപ്പോൾ ഞാൻ ശപിച്ചത് എന്നെ തന്നെയാണ്… നിന്നെ പോലൊരുതന് ജന്മം തന്നതോർത്തു…""

""സാറെ അവൻ ഒരിക്കലും പുറത്തു വരരുത് "" ഹമീം സാറിന്റെ കൈ പിടിച്ചു മേമ്മ പറഞ്ഞതും ആ സാധു സ്ത്രീ വിങ്ങി പൊട്ടിയിരുന്നു.. കരച്ചിലടക്കാൻ സാരിത്തുമ്പു വായിലേക്ക് വെച്ചു വിങ്ങി പൊട്ടി കരഞ്ഞു കൊണ്ടിരുന്ന മേമ്മയെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു….ഇതെല്ലാം കണ്ടു വിഷമിച്ചു നിന്നിരുന്ന അരുണിനെയും ഞാൻ എന്റെ അരികിലേക് ചേർത്തു പിടിച്ചു…. പുറതേക് ഇറങ്ങുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി… അഴികൾക്ക് പിന്നിൽ അജുവിന്റെ മുഖം കുറ്റബോധം കൊണ്ട് താഴ്ന്നിരുന്നു…..

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

അരുണും മേമ്മയും അവർ വന്ന കാറിൽ തിരിച്ചു വീട്ടിലേക്കു പോയി…

തിരിച്ചുള്ള യാത്രയിലും മാണിക്യനാണ് എന്റെ കാർ ഡ്രൈവ് ചെയ്തത്….ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോൾ ആയിരുന്നു ഹമീം സാർ അത്യാവശ്യമായി കാണാൻ വിളിച്ചത്….അത് കൊണ്ട് നേരെ സ്റ്റേഷനിലേക്കാണ് പോയത്….
നേരം സന്ധ്യ ആയി തുടങ്ങിയിരുന്നു….ദൂരെ ചക്രവാളത്തിൽ കൂടണയാൻ വെമ്പുന്ന പക്ഷി കൂട്ടങ്ങൾ… ആകാശ തിരു നെറ്റിയിൽ ചുവന്ന ചായം പൂശി തുടങ്ങിരിക്കുന്നു….സ്റ്റേഷനിൽ എത്ര നേരമാണ് ഇരുന്നതെന്നു പോലും ഒരു പിടിയുമില്ല….മുന്പിലെ സീറ്റിൽ പിന്നിലോട്ടു ചാരി കിടക്കുമ്പോൾ… മനസ്സ് പിടി

💬 Comments

View all comments