0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2.2K

വിട്ട പട്ടം പോലെ പറന്നു തുടങ്ങിയിരുന്നു….സ്റ്റേഷനിലെ അഴികളിലെവിടെയോ അത് കുടുങ്ങി കിടന്നിരുന്നു… വലിച്ചെടുക്കുന്തോറും കൂടുതൽ കൂടുതൽ കുരുങ്ങി കൊണ്ട്...

കാറിനുള്ളിൽ കനമുള്ള നിശബ്ദത… പിന്നിലെ സീറ്റിൽ മൗനമായി സീറ്റിലേക് തല ചായ്ച്ചു കിടക്കുന്ന അമ്മ….

മൗനത്തെ ഭേദിച്ചത് മാണിക്യന്റെ ചോദ്യമാണ്…

നേരെ വീട്ടിലേക്കല്ലേ…??

അവൻ എന്റെ മുഖത്തേക് നോക്കി…

"അല്ല " അമ്മയുടെ മറുപടി കേട്ട് ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി…

""നീ നേരെ പോ…""അമ്മ പറയുന്നതിനനുസരിച്ചു മാണിക്യൻ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു

ഹൈവെയിൽ നിന്നു അനുവിന്റെ വീട്ടിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞപ്പോൾ ഞാൻ വീണ്ടും അമ്മയെ നോക്കി…

ഘനീഭവിച്ച മൗനം… ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങൾ മഴ കൂണ് പോലെ മുളച്ചു പൊന്തി…

അനുവിന്റെ വീടിന്റെ മുറ്റത്തേക് കാറെത്തുമ്പോളേക്കും സന്ധ്യ കഴിന്ഞ്ഞിരുന്നു…തുളസി തറയിൽ വെച്ച ദീപം കരിന്തിരി കത്തി തുടങ്ങിയിരുന്നു…

മുറ്റത്തു കാറിന്റെ ശബ്ദം കേട്ടിട്ടാവണം രവി അങ്കിൾ ആണ് ആദ്യം ഇറങ്ങി വന്നത്… പുറകെ രാധമ്മ… അതിനു പുറകിൽ അഞ്ചു...പക്ഷെ കൂവള മിഴികളിൽ പ്രതീക്ഷയുമായി ഉമ്മറ പടിയിൽ കാത്തിരിക്കുമെന്ന് വെറുതെയെങ്കിലും മോഹിച്ചൊരു ചിത്രമുണ്ടായിരുന്നു മനസ്സിനുള്ളിൽ… അല്ലെങ്കിൽ കാറിന്റെ ശബ്ദം കേട്ട് ഓടി അണയും എന്നും എന്റെ നെഞ്ചിൽ ചേരും എന്ന് ഞാൻ കരുതിയവൾ…

""വാവ എവിടെ???""" മനസ്സിനുള്ളിൽ അടക്കാനാവാതെ ചോദ്യം നാവിൻ തുമ്പിൽ നിന്നു പുറപ്പെട്ടിരുന്നു…
എല്ലാവരുടെയും മുഖത്തേക് ഞാൻ നോക്കി

രാധമ്മയുടെ പിറകിലായി ഉമ്മറത്തേക് വന്ന അഞ്ചു മറുപടി പറയാതെ നിറഞ്ഞ കണ്ണുകളോടെ അനുവിന്റെ അമ്മയുടെ കയ്യിൽ പിടിക്കുന്നത് കണ്ടു. എൻ്റെ മനസ്സിൽ ക്ഷമയുടെ അവസാന തുള്ളിയും ഇറ്റുവീണിരുന്നു.

"അങ്കിൾ അനു എവിടെ?" എന്റെ ഉള്ളിൽ

💬 Comments

View all comments