0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2.2K

നുരഞ്ഞു പൊന്തിയത് ദേഷ്യവും സങ്കടവും എല്ലാം ചേർന്നൊരു ശബ്ദമായിരുന്നു...

" മുറിയിലുണ്ട്" അഞ്ജുവാണ് കണ്ണു തുടച്ചു കൊണ്ട് പറഞ്ഞത്..
പെട്ടെന്ന് ഉള്ളിലൊരു ആന്തലുണ്ടായി. എന്തോ അപായസൂചന പോലെ. വെപ്രാളത്തോടെയാണ് ഓടി മുറിയിലേക്ക് ചെന്നത്. വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. ധ്യതിയിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ആദ്യം കണ്ടത്… വലിച്ചു വാരിയിട്ട തുണികളാണ്…. മറിഞ്ഞു കിടക്കുന്ന കസേരയും….ഭീതിയോടെയാണ് ലൈറ്റിട്ടത്. മുറിയുടെ ഒരു മൂലയ്ക്ക് തല കാൽമുട്ടിൽ ഒളിപ്പിച്ച് ഭ്രാന്തിയെപ്പോലെ അവൾ ഇരിക്കുന്നത് കണ്ടു.
എന്നെ കണ്ടതും അവൾ അലറിക്കൊണ്ട് ചാടി എഴുന്നേറ്റു. ഒരു നിമിഷം ഞാൻ തറഞ്ഞു നിന്നു പോയി. ചേർത്തു പിടിക്കാൻ ചെന്ന എൻ്റെ കൈ തട്ടിമാറ്റി അവൾ വീണ്ടും മുറിയുടെ മൂലയിലേക്ക് പതുങ്ങുന്നത് കണ്ടു. "

""വാവേ….""

ഞാൻ വിളിച്ചതും അവൾ എനിക്ക് നേരെ കൈകൂപ്പി .

" അടുത്തേക്ക് വരല്ലേ ദേവേട്ടാ . എന്നെ വിട്ടേക്ക് ദേവേട്ടാ "

ഞാൻ പെട്ടെന്നാണ് മുകളിലേക്കു നോക്കിയത് ഞാൻ സ്തംഭിച്ചു പോയി… മുകളിൽ തൂങ്ങിയാടുന്ന കുരുക്കിട്ട സാരി….

"""ഞാൻ ഭാഗ്യമില്ലാത്തോളാ ദേവേട്ടാ….. എന്നെ ആർക്കും ഇഷ്ടല്ല ദേവേട്ടാ… ശാപം പിടിച്ച ജന്മമാ എന്റെ ജാതക ദോഷം കാരണം എന്റെ ദേവേട്ടന് ഒന്നും പറ്റരുത്… മരിക്കാനുള്ള ധൈര്യം ഇല്ല ദേവേട്ടാ ന്നാലും എന്റെ ദേവേട്ടന് വേണ്ടി ഞാനതു ചെയ്യും """ പൊക്കോ ദേവേട്ടാ… എന്റെ അടുത്ത് വരണ്ട….

"ചില ജന്മങ്ങൾ ഇങ്ങനാ അല്ലെ ദേവേട്ടാ...ഒരു ഭാഗ്യവും ഇല്ലാത്ത ജന്മങ്ങൾ…..ഒരു മോഹോം ഉണ്ടാരുന്നില്ല എനിക്ക്… അച്ഛന്റെയും അമ്മെടേം അനിയത്തീടേം ഒന്നും കണ്ണ് നിറയരുതെന്ന മോഹം മാത്രേ ഉണ്ടാരുന്നുള്ളു….ഒരു പ്രായം വരെ… അനുവിന്

💬 Comments

View all comments