0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2.2K

ഒരിഷ്ടോം ഇല്ലാരുന്നു ദേവേട്ടാ… ഒന്നിനോടും.. മറ്റുള്ളവരുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും ഒക്കെ ആയിരിന്നു എനിക്ക് വലുതു….അങ്ങനെ തന്നെയാണ് ജീവിച്ചു വന്നത്...ദേവേട്ടനാണ് എല്ലാം മാറ്റിമറിച്ചത്: എന്തിനാണ് ദേവേട്ടാ എനിക്ക് സ്വപ്നങ്ങൾ തന്നത്? എന്തിനാണ് ഇങ്ങനൊരു വിഡ്ഢിവേഷം കെട്ടിച്ചത്?." ഒരു താലി ചരട് തന്നു എന്നെ വരിഞ്ഞു മുറുക്കിയത്… ""

എന്നെ ഒന്ന് നോക്കിയിട്ട് അവൾ ജനലിനോട് ചേർന്നു നിന്നു….പുറത്തെ ഇരുട്ടിലേക് അവൾ കണ്ണെത്തിക്കുന്നത് കണ്ടു
ദേവേട്ടന്റെ കൂടെ ജീവിക്കാൻ ഭാഗ്യമുള്ളൊരു കുട്ടി വരും ദേവേട്ടാ…പുറത്തെ ഇരുട്ടിലേക് നോക്കി നിർവികരതയോടെ അവൾ പറഞ്ഞു….

മറുപടി പറയാൻ ഞാൻ നാവുയർത്തും മുൻപേ എനിക്കരുകിൽ നിന്ന് ഒരു ശബ്ദം കേട്ടു .

"എന്നിട്ട്...ജീവൻ അവസാനിപ്പിക്കാൻ പോവുകയാണോ നീ?" ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. അമ്മയാണ്.രവിയങ്കിളും രാധമ്മയും അഞ്ജുവും ഉണ്ട്. അമ്മ മുന്നിലേക്ക് നടന്നു വന്നു.അനു അമ്മയെയും തൊഴുവുന്നത് കണ്ടു.

""നിനക്കെന്റെ ദേവനെ വിട്ടു പോകാൻ പറ്റുവോ മോളെ"" …

"" നീ ജീവൻ അവസാനിപ്പിച്ചാൽ പിന്നെ എന്റെ ദേവൻ ജീവിക്കും എന്നു നിനക്ക് തോന്നുന്നുണ്ടോ..""

""നീയെന്ന മന്ത്രം കൊണ്ട് ജീവൻ തിരിച്ചു പിടിച്ചവൻ ആണവൻ… ആ ജീവൻ തിരിച്ചെടുക്കണം എന്നുണ്ടോ നിനക്ക്…."""
അമ്മയുടെ സ്വരം ഇടറുന്നത് ഞാൻ കണ്ടു..

"" മോളെ മനസ്സിലാക്കാൻ കഴിയാതെ പോയ ഭാഗ്യമില്ലാത്ത അമ്മയാണ് ഞാൻ… എന്റെ മകന്റെ ജീവനെ തിരിച്ചറിയാൻ കഴിയാതെ പോയ ഒരു നിർഭാഗ്യവതിയായ അമ്മ… ഈ അമ്മയോട് നീ ഷമിക്കില്ലേ മോളെ…?.… മോളുടെ മനസ്സ് വേദനിപ്പിക്കുന്ന വാക്കുകൾ അമ്മ പറഞ്ഞിട്ടുണ്ടെന്നറിയാം… മകനോടുള്ള സ്വാർത്ഥത… അവൻ താലി കെട്ടിയ പെണ്ണ് അവനെ ചതിക്കുവാണെന്ന തോന്നൽ… അത് കൊണ്ടൊക്കെ പറഞ്ഞു

💬 Comments

View all comments