0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2173

തോക്ക് ചൂണ്ടി…

പെട്ടെന്ന് ഞാൻ അനുവിനെയും കൊണ്ട് നിലത്തേക് മറിഞ്ഞു… അപ്പോളും ഞങ്ങളുടെ കഴുത്തിലൂടെ ഇട്ട മാല വേർപെട്ടിരുന്നില്ല…

അനുവിനെയും നെഞ്ചിൽ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ നിലത്തു ഒന്ന് കറങ്ങി…

ആ കൂട്ടത്തിൽ തന്നേ കാലെത്തിച്ചു മുൻപിൽ നിന്നയാളുടെ കാലിനു ഒരു ചവുട്ടു കൊടുത്തു…

പ്രതീക്ഷിക്കാത്ത എന്റെ നീക്കത്തിൽ അയാൾ ബാലൻസ് തെറ്റി താഴേക്കു വീണു….

ആ ഒരു നിമിഷം മതിയാരുന്നു എനിക്ക്… കഴുത്തിലെ മാല ഊരി അനുവിന്റെ കഴുത്തിൽ ഇട്ടു…

""അനു നീ ഓടി വീടിനുള്ളിലേക് പോ…""

""ഇല്ല ദേവേട്ട… ദേവട്ടനെ വിട്ടു എങ്ങോട്ടും പോവില്ല ഞാൻ…"" അവൾ ഭീതിയോടെ എന്റെ നെഞ്ചിലേക് അള്ളി പിടിച്ചു…

നിലത്തു വീണു കിടക്കുന്നവൻ പിടഞ്ഞെണീക്കാൻ ശ്രെമിക്കുന്നത് ഞാൻ കണ്ടു...

കണ്ണുകളുടെ മുകളിലേക്കു എന്തോ ഭാരം എടുത്തു വെച്ചത് പോലെ അടഞ്ഞു പോകുന്നു…

നിലത്തേക് കൈ കുത്തി എണീക്കാൻ ശ്രമിച്ചപ്പോൾ ഇട നെഞ്ചിൽ കൊള്ളിയാൻ മിന്നുന്ന പോലെ വേദന…

പക്ഷെ വീണു പോയാൽ എന്റെയും അനുവിന്റെയും മരണം ആണെന്ന് ഉള്ളിൽ നിന്നു ആരോ പറയുന്ന പോലെ തോന്നി…

ഇല്ല പാടില്ല… ജീവിക്കണം എനിക്കും എന്റെ അമ്മിണിക്കും ജീവിക്കണം..

ഒരിക്കലും സ്നേഹിച്ചു മതി വരാതെ…

ആരും ഇതുവരെ സ്നേഹിക്കാത്ത പോലെ എനിക്കെന്റെ വാവയെ സ്നേഹിക്കണം….

എന്റെ ഹൃദയം അവൾക്കു വേണ്ടി മാത്രം മിടിക്കണം…

ഓരോ പുലരിയിലും അവൾക്കു വേണ്ടി ഉണരണം ഓരോ നിലാവിലും അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടണം..

മുന്നിൽ എണീക്കാൻ ശ്രെമിക്കുന്നവൻ മുഖം ഒരു കറുത്ത തുണി കൊണ്ട് മൂടിയിട്ടുണ്ട്…..

വീഴ്ചയിൽ തെറിച്ചു പോയ

💬 Comments

View all comments