0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2175

അവന്റെ തോക്കാണ് അവന്റെ കണ്ണുകൾ തേടുന്നതെന്നു ഒരു നിമിഷം കൊണ്ട് മനസ്സിലായി….

എന്റെ ഒരു കൈ അകലത്തിൽ വീണു കിടക്കുന്ന അവന്റെ തോക്ക്...ഒന്ന് മലക്കം മറിഞ്ഞതും അതെന്റെ കയ്യിലായി..

തോക്കെടുത്തു കിടന്ന കിടപ്പിൽ ഞാൻ തിരിഞ്ഞു നോക്കിയതും അവന്റെ കണ്ണിലെ ഭീതി ഞാൻ കണ്ടു….മറ്റൊന്നു കൂടെ ഞാൻ മനസ്സിലാക്കി അതെനിക് അറിയുന്ന കണ്ണുകൾ ആണെന്നു…

അടഞ്ഞു പോകുന്ന എന്റെ കണ്ണുകളെ വലിച്ചു തുറന്നു വിശ്വാസം വരാത്ത പോലെ ഞാൻ വീണ്ടും ആ മുഖത്തേക് നോക്കി… കറുത്ത മുഖം മൂടി മുഖത്തെ മറച്ചെങ്കിലും എന്റെ നോട്ടത്തെ താങ്ങാനുള്ള ത്രാണി അവന്റെ മനസ്സിനില്ല എന്ന് മനസ്സിലായത്… അവൻ എണീറ്റു ഓടിയപ്പോൾ ആണ്…..

മഴപെയ്തു തളം കെട്ടി കിടക്കുന്ന മണ്ണിലൂടെ അവൻ ഓടി പോകുന്നതും നോക്കി ഞാൻ തറയിലേക് അമർന്നു… അടഞ്ഞു പോകുന്ന കണ്ണുകൾക്കിടയിലൂടെ ഞാനെന്റെ പ്രാണനെ കണ്ടു…..

"വാവേ…"" എന്റെ വാക്കുകൾ പകുതിയിൽ മുറിയുന്നത് ഞാനറിഞ്ഞു….ഒരു ആർത്ത നാതത്തോടെ അനു എന്റെ ശിരസ്സെടുത്തു അവളുടെ മടിയിലേക് എടുത്തു വെച്ചു..

""ദേവേട്ട….""അവൾ എന്നെ കുലുക്കി വിളിച്ചു… നീർതുള്ളികൾ അവളുടെ കവിളിലൂടെ ഒഴുകി എന്റെ മുഖത്തേക് ഇറ്റ് വീണു….അവളുടെ മുടിയഴിഞ്ഞു എന്റെ നെഞ്ചിലേക് വീണിഴയുന്നത് ഞാനറിയുന്നുണ്ടായിരുന്നു…

""വാവേ…… എനിക്ക്… എനിക്ക്….ഒരുമ്മ തരുമോ….അവസാനമായിട്ട്….""വാവിട്ടു കരയുന്ന അവളുടെ മുഖത്തേക് നോക്കി അത് ചോദിക്കാനാണ് തോന്നിയതു….എന്റെ വേദനകൾ മറക്കാൻ അവളുടെ അധരതേക്കാൾ വലുതായൊരു മരുന്നും ഇല്ല എന്ന് എനിക്ക് തോന്നി….അവളുടെ വിരലുകൾ എന്റെ മുഖത്താകെ പരതി…. അവളുടെ രണ്ടു കൈ കൊണ്ടും ശിരസ്സുയർത്തി… അവളുടെ വിതുമ്ബുന്ന ചുണ്ടുകൾ എന്റെ ചുണ്ടോടു ചേർത്തു…

"ദേവേട്ട… കണ്ണ് തുറക് ദേവേട്ട…

💬 Comments

View all comments