0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2177

ദേവേട്ടന്റെ വാവയാ വിളിക്കുന്നെ ദേവേട്ട…. ദേവേട്ടനില്ലാതെ വാവയും ഇല്ല ഏട്ടാ….എന്നെ ഒറ്റക് ആക്കി പോകല്ലേ ദേവേട്ടാ…. ദേവേട്ടന്റെ കൂടെ ജീവിച്ച് കൊതി തീര്‍ന്നില്ല ദേവേട്ടാ..""അവളെന്റെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടുന്നതു ഞാൻ അറിഞ്ഞു….

നനഞ്ഞ മണ്ണിലേക് എന്റെ ഹൃദയ രക്തം കിനിഞ്ഞിറങ്ങി കൊണ്ടിരുന്നു…

കണ്ണുകളുടെ മുകളിൽ നനുത്ത പാട കാഴ്ചയെ മറക്കുമ്പോളും… അനുവിന്റെ മുഖം മാത്രമായിരുന്നു കണ്ണിൽ…...പതിയെ പതിയെ അനുവിന്റെ നിലവിളി നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്നത് പോലെ എനിക് തോന്നി .... മുന്നില്‍ വലിയൊരു ശൂന്യത മാത്രം .....

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഞാൻ എവിടെയാണ്…..കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രെമിച്ചു...
കണ്ണിനു മുന്നിൽ പുക മറ പോലെ എന്തോ വന്നു മൂടിയിരിക്കുന്നു…..

ആ മറയ്ക്കപ്പുറത്തു അവ്യക്തമായ രൂപങ്ങൾ...താൻ ഇതെവിടെ ആണു…… തനിക്കെന്താണ് സംഭവിച്ചത്… ഓർത്തെടുക്കാൻ ശ്രമിച്ചു… തല പൊട്ടി പിളരുന്ന വേദന….കൈ അനക്കുമ്പോൾ നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി...

""ദേവേട്ടാ…"" പരിചിതമായൊരു ശബ്ദം… അത് മുത്തിന്റെ ശബ്ദം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു...

മുത്തിന്റെ ശബ്ദം….പതിയെ കണ്ണുകൾ വലിച്ചു തുറന്നു…

""ദേവേട്ട അനങ്ങല്ലേ… " മുത്തിന്റെ ശബ്ദം ഗുഹയിൽ എന്നോണം ഞാൻ കേട്ടു..

""ദേവേട്ട മുറിവില്‍ സ്റ്റിച്ചു ഉണ്ട് കൈ അനക്കല്ലേ.... ""

നെറ്റിയിലൂടെ പതിയെ തഴുകുന്ന വിരലുകള്‍ മുത്തിന്റെ ആണെന്ന് എനിക് മനസ്സിലായി ....

കിടക്കുന്നതു ഒരു ഹോസ്പിറ്റലില്‍ ആണെന്നും …

അരികില്‍ ഏതൊക്കെയോ യന്ത്രങ്ങളുടെ നേര്‍ത്ത മുരളല്‍ .... കയ്യിലും നെഞ്ചിലുമൊക്കെ എന്തൊക്കെയോ ടൂബുകള്‍ .....

"മുത്തേ ഞാന്‍ ...ഞാനെങ്ങനാ.... "സംസാരിക്കുമ്പോള്‍ നെഞ്ചില്‍ എന്തോ കൊളുത്തി വലിക്കുന്നു…ശബ്ദം പുറത്തേക് വരുന്നില്ല...

"എല്ലം പറയാം എട്ടാ... ഇപ്പോ

💬 Comments

View all comments