Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]
മിണ്ടണ്ട കേട്ടോ....." അവള്‍ കുനിഞ്ഞു എന്റെ നെറ്റിയില്‍ ഒരുമ്മ തന്നു ... അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു …
" പുറത്തു എല്ലാരും കാത്തു നീക്കുക ആണ് .... രണ്ടു ദിവസായിറ്റു... ഞാന്‍ അമ്മയോട് പോയി പറയട്ടെ ദേവേട്ടന്‍ ഉണര്‍ന്നു എന്നു "' എന്റെ കവിളില്‍ തഴുകി കൊണ്ട് അവള്‍ പറഞ്ഞു ...
"...അപ്പോ രണ്ടു ദിവസം ....രണ്ടു ദിവസായിട്ടു ... താന്‍ താനിവിടെ…"
" മുത്തേ എന്റെ വാവ... അനു.... "ചിതറിയ അക്ഷരങ്ങൾ പുറത്തേക് ഒരു ചോദ്യമായി വന്നു...എന്റെ ചോദ്യം കേട്ട അവളുടെ കണ്ണുകളിലെ ഭാവം എന്താണെന്ന് എനിക് മനസ്സിലായില്ല...........
"എല്ലാവരെയും ഇവിടേയ്ക്ക് കയറ്റാന്‍ പറ്റില്ലല്ലോ ... " ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞിട്ടു അവള്‍ ഐസിയു വിന്റെ ഡോര്‍ തുറന്നു പുറത്തേക് പോയി ....
കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മയും ചെറിയമ്മയും ഉള്ളിലേക് വന്നു .... രണ്ടുപേരും രണ്ടു ദിവസങ്ങള്‍ കൊണ്ട് ഒരുപാട് പ്രായം വര്‍ധിച്ച പോലെ എനിക്കു തോന്നി ... അമ്മ സാരിയുടെ തലപ്പ് കൊണ്ട് വാ പൊത്തി പിടിച്ച് വിതുമ്ബല്‍ അടക്കി നീക്കുക ആണെന്ന് എനിക് മനസ്സിലായി ... ഞാന്‍ അവരെ നോക്കി പതിയെ ചിരിച്ചു ... അവരുടെ പിന്നിലായി മുത്തും നടന്നു വന്നു ...
" ഇനി പേടികണ്ട അമ്മ ... ദേവേട്ടന് കുഴപ്പം ഒന്നുമില്ല ..പെട്ടെന്നു തന്നെ റൂമിലെക് മാറ്റാം...." മുത്ത് പറഞ്ഞു …
"ദേവാ മോനേ നീ ഞങ്ങളെ തീ തീറ്റിച്ചല്ലോടാ.... "മുടിയില്‍ പതിയെ തഴുകി കൊണ്ട് ചെറിയമ്മ പറഞ്ഞു.... അമ്മ ഒന്നും പറയാതെ എന്നെ തന്നെ
💬 Comments
View all comments