Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]
നോക്കി ഒരേ നില്‍പ്പ് നീക്കുക ആയിരുന്നു ... എന്റെ മോനൂട്ടന്‍ മരിച്ചപ്പോള്‍ ആണ് അമ്മയെ ഞാന്‍ ഇതുപോലെ തകര്‍ന്നു കണ്ടത് .... എന്റെ മനസ്സിലെക് വന്നതും ആ ചിന്തയാണ് ....
""ഞാനും മോനൂട്ടന്‍റെ അടുത്തേക് പോയെന്ന് വിചാരിച്ചോ അമ്മ ... ""ഞാന്‍ ചിരിച്ചു കൊണ്ടാണ് ചോദിച്ചതെന്കിലും .... അമ്മയുടെ ഉള്ളില്‍ നിന്നും പുറത്തേക് വന്ന വിങ്ങല്‍ ഞാന്‍ തിരിച്ചറിഞ്ഞു …
അമ്മയുടെ കണ്ണുകള്‍ തോരാതെ പെയ്തു തുടങ്ങിയപ്പോള്‍ മുത്ത് വന്നു അമ്മയെയും ചെറിയമ്മയെയും കൂട്ടി കൊണ്ട് പുറത്തേക് പോയി ....
സമയം എത്ര ആയി കാണും… രാത്രിയോ പകലോ…. ചുവരിലെ ഘടികാരത്തിന്റെ സൂചികൾ സമയത്തെ സൂചിപ്പിച്ചു എങ്കിലും….രാത്രിയോ പകലോ എന്ന് വ്യക്തമായില്ല….അല്ലെങ്കിലും ജീവിതത്തിൽ ഇരുട്ട് ബാധിക്കുമ്പോൾ ആണല്ലോ ICU വിന്റെ നാലു ചുവരുകൾക്കുള്ളിലേക് കടന്നു വരേണ്ടി വരുന്നത്….ഡോർ തുറന്നപ്പോൾ പുറത്തു നിന്നെത്തിയ വൈദ്യത ലൈറ്റിന്റെ പ്രകാശം… രാത്രി തന്നെയാണെന്ന് ഉറപ്പിച്ചു....ഈ രാത്രിയുടെ ദൈർഘ്യമെത്രയാണ്? അറിയില്ല. പക്ഷേ ഓരോ നിമിഷത്തിനും ഒരു യുഗത്തോളം ദൈർഘ്യം തോന്നി. സമയം നീങ്ങാത്തതുപോലെ. പതിവില്ലാതെ ഇരുട്ട് നീണ്ടു നിൽക്കും പോലെ…
ഒന്ന് ഫോൺ കിട്ടിയിരുന്നെങ്കിൽ അനുവിനെ വിളിക്കാമായിരുന്നു….
എവിടെ..?? എവിടെയാണെന്റെ പെണ്ണ്…?? എന്റെ ജീവൻ... കരഞ്ഞു കരഞ്ഞു തളർന്നു… എവിടെയെങ്കിലും കിടക്കുന്നുണ്ടാകുമോ…
""ഞാൻ ഉണർന്നത്… അവൾക്കു വേണ്ടി ജീവിതത്തിലേക്കു തിരിച്ചു വന്നത്… അറിഞ്ഞിട്ടുണ്ടാകുമോ…??
മനസ്സ് എന്ന തോണി ചിന്തകളുടെ ഓളങ്ങളിൽ ആടിയുലഞ്ഞു കൊണ്ടിരുന്നു…. അവളുടെ ശബ്ദത്തിന് മാത്രമേ എന്റെ മനസ്സിനെ ഉലയ്ക്കാതിരിക്കാൻ ആകുമായിരുന്നുള്ളു…
ആ രാത്രി മുഴുവൻ ആശുപത്രിയിലെ ശീതീകരിച്ച മുറിയുടെ തണുപ്പിൽ ഒന്നും ചെയ്യാനാകാതെ കിടന്നു…..രാത്രിയിൽ നിന്ന് പകലിലേക്കുള്ള ദൂരം….അതിന്റെ ദൈർഗ്യം
💬 Comments
View all comments