0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2.2K

മകന്റെ പെണ്ണായിട്ടല്ല… എന്റെ മകളായിട്ട്…""

""ദേവാ നീ പെട്ടു…."""

മാണിക്യൻ എന്റെ ചെവിയിൽ പറഞ്ഞു…

ഞാൻ അവനെ നോക്കി… എന്താണെന്ന അർത്ഥത്തിൽ…

മാണിക്യൻ എന്നോട് എന്തോ പറയുന്നതു കണ്ടു അമ്മയും നോക്കി…

""എന്താ.. മണിക്യാ…""

""അല്ല അമ്മ….ദേവൻ പെട്ടു എന്നു പറഞ്ഞതാ…""

""എന്താ..?? ""

""അല്ല അമ്മയുടെ മകളായിട്ട് കൊണ്ട് പോകുമ്പോ… ദേവന്റെ കാര്യം… അവന്റെ പെങ്ങൾ ആവൂല്ലേ അനു…" ഞാൻ അതാ പറഞ്ഞത്…

എല്ലാവരും അവനെ തുറിച്ചു നോക്കി…. അസ്ഥാനത്തുള്ള അവന്റെ പറച്ചിൽ.. മൂടികെട്ടിയ അന്തരീക്ഷത്തിന് അയവു വരുത്തി കൊണ്ട് എല്ലാവരുടെയും മുഖത്തു ചിരി വിടർത്തി….

അനുവിന്റെ കൈ എന്റെ കയ്യിലെക് അമ്മയാണ് വെച്ചു തന്നതു…

"" ഇന്നാ ഇനിയൊരിക്കലും കൈ വിട്ടേക്കരുത്… ""

അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒരു തേങ്ങലോടെ എന്റെ നെഞ്ചിലേക് അമർന്നു….രവിയങ്കിളിന്റെ മുഖത്തു ഹൃദയം നിറഞ്ഞ ഒരു അച്ഛന്റെ ചിരി ഞാൻ കണ്ടു… എല്ലാം കണ്ട് അഞ്ജു നിറഞ്ഞ കണ്ണുകൾ തുടക്കുന്നതും ഞാൻ കണ്ടു… ആ കണ്ണുകളിലും നിറഞ്ഞ സന്തോഷം ആയിരുന്നു….

പിറ്റേ ദിവസം തന്നേ എല്ലാവരെയും വീട്ടിലേക്ക് വരാൻ ക്ഷണിച്ചിട്ടാണ് കാറിലേക് കയറിയത്… അമ്മയെ മുന്നിലിരുത്തി ഞാനും അനുവും പിന്നിലാണ് ഇരുന്നത്….കാർ ഗെയ്റ് കടന്നപ്പോൾ പിന്നിലെ ഗ്ലാസ്സിലൂടെ തിരിഞ്ഞു നോക്കി… നിറഞ്ഞ ചിരിയോടെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു മൂന്ന് പേരും…

എന്റെ തോളിലേക് ചാഞ്ഞിരുന്ന അനുവിനെ ഞാൻ അവളുടെ തോളിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചു… അനു ഒരു പക്ഷി കുഞ്ഞിനെ പോലെ എന്റെ നെഞ്ചിലേക് ചേർന്നിരുന്നു…സത്യവാന്റെ ജീവൻ യമനിൽ നിന്നും തിരിച്ചു പിടിച്ച സാവിത്രി….ഞാൻ മനസ്സിൽ പറഞ്ഞു….

💬 Comments

View all comments