Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]
എന്റെ വിരലുകൾ അവളുടെ കവിളിൽ പതിയെ തഴുകി കൊണ്ടിരുന്നു… അവൾ എന്റെ വിരലുകൾ ചേർത്തു പിടിച്ചു അതിൽ പതിയെ ഉമ്മ വെച്ചു… എന്നിട്ടു പതിയെ മുഖമുയർത്തി നോക്കി… വിൻഡോയിലൂടെ കടന്നു വന്ന വഴിവിളക്കിന്റെ മഞ്ഞ വെളിച്ചം അവളുടെ വെളുത്ത മുഖതെ പ്രകാശിപ്പിച്ചു കൊണ്ടിരുന്നു… ഞാൻ പതിയെ കുനിഞ്ഞു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു….മെല്ലെ അവളുടെ കൂവള മിഴികൾ അടഞ്ഞു… പെയ്യാൻ വെമ്പി നിന്നൊരു മിഴിനീർകണം പീലികളിലൂടെ പതിയെ കവിളിലേക് കിനിഞ്ഞിറങ്ങി……
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
മരുന്നിന്റെ ഷീണത്തിൽ രാത്രി കിടന്നതു മാത്രം ഓർമയുണ്ട്…. നേരം വെളുത്തപ്പോൾ ആണ് കണ്ണ് തുറന്നത്….നോക്കുമ്പോൾ അരികത്തായി അനു കിടക്കുന്നുണ്ട് എന്റെ നെഞ്ചിന്റെ ചൂട് പറ്റി…കൊച്ചു കുഞ്ഞിനെ പോലെ… ഞാൻ അവളുടെ നേരെ തിരിഞ്ഞു കിടന്നു.. ആ കുഞ്ഞു മുഖത്തേക് നോക്കി… നിറഞ്ഞ പീലിയുള്ള കണ്ണുകൾ… മുഖത്തേക് വീണു കിടന്ന മുടിയിഴകൾ ഞാൻ പിന്നിലോട്ടു ഒതുക്കി വെച്ചു..ആ കൺ തടത്തിലേക് ചുണ്ട് അടുപ്പിച്ചു…ഉമ്മ വെച്ചു കഴിഞ്ഞപ്പോൾ ഒരു കുസൃതി തോന്നി… പതിയെ നാവു നീട്ടി അവളുടെ കൺ തടങ്ങളെ ഉഴിഞ്ഞു….""ദേവേട്ടാ… "" ഉറക്കം വിട്ടു മാറാതെ അനു ചിണുങ്ങി…
ഒരു മാറ്റവും ഇല്ല പെണ്ണിന്… ഉറക്കം വിട്ടൊരു കളിയുമില്ല….
ചിണുങ്ങി കൊണ്ട് ഒരു കാലെടുത്തു എന്റെ വയറിനും കയ്യെടുത്തു എന്റെ കഴുത്തിനു കുറുകെയും ഇട്ടു കൊണ്ട് ഒന്നുകൂടെ എന്റെ അരികിലേക് ചുരുണ്ടു കൂടി കിടന്നു...എന്റെ സംരക്ഷണത്തിന്റെ.., എന്റെ സ്നേഹത്തിന്റെ തണലിലേക് മാത്രം ചുരുങ്ങാൻ ആഗ്രഹിക്കുന്ന എന്റെ പാവം വാവ….ആ മുഖത്തേക് നോക്കിയപ്പോൾ വാത്സല്യം ആണ് തോന്നിയത്…
പാവം ഉറങ്ങിക്കോട്ടെ… എന്റെ വിരലുകൾ കൊണ്ട് മൃദുവായി ആ
💬 Comments
View all comments