Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]
ആയിരുന്നു….""ഞാൻ ചിന്തിച്ചു കൊണ്ട് നിന്നിരുന്നതിനു മറുപടി എന്നോണം അവൾ പറഞ്ഞപ്പോൾ ഞാൻ മുഖമുയർത്തി നോക്കി….
""അനു സ്നേഹിക്കുന്നതിന്റെ ഒരംശം പോലും ഞാൻ ദേവേട്ടനെ സ്നേഹിച്ചിട്ടുണ്ടാവില്ല അല്ലെ ദേവേട്ടാ….. അത്രയേറെ തീവ്രമായി… ""
""ഞാനും ഉണ്ടായിരുന്നു ഹോസ്പിറ്റലിനു പുറത്തു… ദേവേട്ടൻ ഉണരുന്നതും കാത്തു… പക്ഷെ… അനുവിന്റെ മുഖം ആ കരച്ചിൽ അതെന്റെ ഹൃദയം തകർത്തു കളഞ്ഞു ദേവേട്ടാ….അത് കണ്ടപ്പോളാണ് മനസ്സിലായത് എന്റെ സ്നേഹം ഒന്നും ഒന്നുമല്ല എന്നു….ദേവേട്ടന് അർഹിച്ചത് അനുവിന്റെ സ്നേഹം തന്നെയാണെന്നു….""
""ദേവേട്ടന്റെ സ്നേഹം പോലും തിരിച്ചറിയാതെ പോയവൾ ആണ് ഞാൻ….. എനിക്കറിയില്ല ദേവേട്ടാ എന്താ പറയേണ്ടത് എന്നു.. ദേവേട്ടന്റെ മാത്രം ആകാൻ കൊതിച്ച ഒരു യൗവനം….ഇണകങ്ങളും പിണക്കങ്ങളും….ചില പിണക്കങ്ങളുടെ ദൈർഗ്യം കൂടിയപ്പോൾ ആവണം ദേവേട്ടൻ എന്നിൽ നിന്നും അകലുന്നു എന്നു എന്റെ പൊട്ട ബുദ്ധിക്കു തോന്നി തുടങ്ങിയത്...ആ സമയങ്ങളിലൊക്കെ എന്നോട് മിണ്ടാൻ പോലും താല്പര്യം കാണിക്കാതിരുന്നപ്പോ….. മറ്റൊരാൾ എന്നോട് സ്നേഹം കാണിച്ചപ്പോൾ….മനസ്സ് ഒന്ന് പതറി… പക്ഷെ അതൊരിക്കലും ദേവേട്ടനെ മറന്നിട്ടായിരുന്നില്ല… ദേവേട്ടനെ കൈ വിട്ടു കളയണം എന്നു കരുതിയിട്ടും അല്ല….പക്ഷെ പറ്റി പോയി…""
അവൾ പുറത്തേക് തന്നേ നോക്കി നിന്നു…
""ഞാൻ ആ തെറ്റിന്റെ തീയിൽ ഉരുകി ഇല്ലാതെ ആവണം അല്ലെ ദേവേട്ടാ…."" അവളുടെ നിറഞ്ഞ കണ്ണുകൾ എന്റെ ഹൃദയത്തിന്റെ ഭിത്തിയിൽ എവിടെയോ ചെറിയ പോറൽ ഉണ്ടാക്കി...
""എല്ലാ തെറ്റുകൾക്കും ഏതു പാപ നാശിനിയിൽ ആണ് മുങ്ങി കയറേണ്ടത് എന്നറിയില്ല ദേവേട്ടാ… പക്ഷെ… എന്റെ തെറ്റുകൾ മറക്കാൻ ഞാൻ ഒരു യാത്ര പോവുകയാണ് ദേവേട്ടാ… ""അവളുടെ മുഖതു ഗൗരവമുള്ള ഭാവം വരുന്നത് ഞാൻ കണ്ടു…
""പോകുന്നതിനു
💬 Comments
View all comments