0%

Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]

Author : ♥ദേവൻ♥ Read All Parts 2.2K

മുൻപ് എല്ലാവരോടും യാത്ര പറയണം എന്നു തോന്നി അതാണ് വന്നത്… "

""നീയോ.. നീ എവിടെ യാത്ര പോകുന്നു….""

""യാത്ര… ജീവിതം തന്നേ ഒരു യാത്ര അല്ലെ ദേവേട്ടാ… സോറി… ഞാൻ ഇപ്പോൾ ദേവേട്ട എന്നു വിളിക്കുന്നത്‌ പോലും ദേഷ്യമാണെന്ന് എനിക്കറിയാം… പക്ഷെ ശീലിച്ചു പോയി….""ജനാലയിലൂടെ പുറത്തേക് നോക്കി നിക്കുന്നത് കൊണ്ട് അവളുടെ മുഖം വ്യക്തമല്ലായിരുന്നു

""ദേവേട്ടന് നമ്മുടെ കുട്ടികാലം ഓർമ്മയുണ്ടോ…??? നമുക്കു കുട്ടികളായിരുന്നാൽ മതിയാരുന്നു അല്ലെ ദേവേട്ടാ… ഒരിക്കലും വളരാതെ…."" തിരിഞ്ഞു നോക്കിയ അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു…

അവൾ പുറത്തേക്കുള്ള വാതിലിനു നേർക്കു നടന്നു….

ആദി വാതിൽക്കൽ വരെ ചെന്നു തിരിഞ്ഞു നിന്നു…""അനുവിനോട് പറയണം… അവളെന്നും എന്റെ നല്ല കൂട്ടുകാരി തന്നെയാണെന്ന്… അവളെ ദേവേട്ടന്റെ ജീവിതത്തിൽ നിന്നു അകറ്റാൻ എന്തൊക്കെയോ നുണകൾ പറഞ്ഞിട്ടുണ്ട് അതൊക്കെ ഒരു പൊട്ടി പെണ്ണിന്റെ അറിവില്ലായ്മ ആയി കാണണം എന്നു പറയണം…. ""ഞാൻ അവളുടെ ഭാവം നോക്കി കാണുക ആയിരുന്നു…

""ഒരാഗ്രഹം കൂടെ ഉണ്ട് ദേവേട്ടാ… അവസാനായിട്ട്… ഇനിയൊരിക്കലും നടന്നില്ലെങ്കിലോ…""

ഞാൻ ചോദ്യ ഭാവത്തിൽ മുഖമുയർത്തി…

അവൾ ഓടി വന്നു എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു… മുഖം ചുണ്ടോടു അടുപ്പിച്ചു… എന്റെ കൈ അറിയാതെ എന്നോണം അവളുടെ അരക്കെട്ടിൽ മുറുകി… അവളുടെ കണ്ണുകളിൽ എനിക്ക് മനസ്സിലാവാത്തൊരു ഭാവം ആയിരുന്നു….അവളുടെ ചുണ്ടുകളെന്റെ ചുണ്ടോടു ചേരും എന്ന നിമിഷത്തിൽ ഞാൻ തല വെട്ടിച്ചു…. അവളുടെ മുഖത്തൊരു ചിരി വിടർന്നു…

""അവിടെയല്ല ദേവേട്ടാ… ഇതാ ഇവിടെ… ""എന്റെ നെറ്റിയിൽ അവളുടെ ചുണ്ടിന്റെ തണുപ്പ് ഞാൻ അറിഞ്ഞു….

""ഇത് മതി ദേവേട്ടാ… എന്റെ ഈ ജന്മത്തിൽ

💬 Comments

View all comments