Chapter Title : ദേവരാഗം 17 [ദേവന്‍] [Climax]
ഓർക്കാൻ…"
""അടുത്ത ജന്മം ഈ ആദി ഈ ദേവനായി കാത്തിരിക്കും….. സ്നേഹിക്കാൻ മതി വരാതെ സ്നേഹിക്കാൻ… ആർക്കും വിട്ടു കൊടുക്കാതെ സ്നേഹിക്കാൻ….ഒന്നിലും മനസ്സ് പതറാതെ… ഈ ദേവനെ മാത്രം പൂജിക്കാൻ….."" എന്റർ കണ്ണുകളിലേക്കു നോക്കി പറയുന്ന അവളുടെ സ്വരം ഇടറുന്നതും ..കണ്ണ് നിറയുന്നതും ഞാൻ കണ്ടു…..
പെട്ടെന്ന്… ആദി വെട്ടി തിരിഞ്ഞു റൂമിനു പുറത്തേക് ഓടി….. ഞാൻ ഭീതിയിലേക്കു ചാരി നിന്നു അവൾ പറഞ്ഞ വാക്കുകളിലെ അർത്ഥം തിരയുക ആയിരുന്നു…....
ഞാൻ പെട്ടെന്ന് ജനാലയ്ക്കു അടുത്ത് ചെന്നു പുറത്തേക് നോക്കി… മുറ്റത്തൂടെ ഓടി ഗെയ്റ്റിനടുത്തേക് പോകുന്ന ആദിയെ കണ്ടു….ഗെയ്റ്റിനടുത്തെത്തി… അവൾ തിരിഞ്ഞു എന്റെ റൂമിനു നേർക് നോക്കി… തുറന്ന ജനാലയിലൂടെ ഞാൻ നോക്കുന്നത് കണ്ടതും അവൾ പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചു.. എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു… പിന്നെ കൈ വീശി കാണിച്ചു ഗെയ്റ്റിനു പുറത്തേക് നടന്നു പോയി…..അവൾ നടന്നകലുന്നതും നോക്കി ഞാൻ അവിടെ തന്നേ നിന്നു…. എത്രയോക്കെ അകറ്റിയാലും വെറുത്താലും… മനസ്സിന്റെ കോണിൽ ആ ആദ്യ പ്രണയം അണയാത്ത ഒരു കനൽ പോലെ ചാരം മൂടി കിടക്കും….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു കൊണ്ടിരുന്നു… നെഞ്ചിലെ മുറിവിൽ സ്റ്റിച് എടുക്കാതിരുന്നത് കൊണ്ട്… ഓഫീസിലെ കാര്യങ്ങൾ ഒക്കെ വീട്ടിൽ തന്നേ ഇരുന്നാണ് ചെയ്തു കൊണ്ടിരുന്നത്….. കൂടെ എപ്പോളും നിഴൽ പോലെ എന്റെ വാവയും ഉണ്ടായിരുന്നു….. ഓരോ നിമിഷവും കൂടുതൽ കൂടുതൽ സ്നേഹിച്ചു കൊണ്ട്…ഇപ്പോൾ ശ്രീമംഗലത്തെ എല്ലാ കാര്യങ്ങൾക്കും അവൾ വേണം എന്ന സ്‌തിഥി ആയി അമ്മയ്ക്കും അച്ഛനും എന്തിനു ലീവിന് വന്ന മാളുവിന് പോലും
💬 Comments
View all comments